മുസ്ലീം യുവതിയോട് സംസാരിച്ചതിന് ഹിന്ദുയുവാവിന് ക്രൂരമർദനം; വീഡിയോ വൈറലായതോടെ മൂന്ന് പേര്‍ പിടിയില്‍

Must Read

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഡാനിലിംഡ പ്രദേശത്ത് മുസ്ലീം യുവതിക്കൊപ്പം കണ്ടെന്നുപറഞ്ഞ് ഹിന്ദുയുവാവിന് ക്രൂരമര്‍ദനം. യുവാവിനൊപ്പമുണ്ടായിരുന്ന ബുര്‍ഖ ധാരിയായ യുവതിക്കും മര്‍ദനമേറ്റു. സംഭവത്തിന്റെ വീഡിയോ സാേഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. സംഘത്തിലുണ്ടായിരുന്ന അക്ബര്‍ പത്താന്‍, ഫൈസാന്‍ ഷെയ്ഖ്, ഹുസൈന്‍ സയ്യിദ് എന്നിവരാണ് പിടിയിലായത്. ശേഷിക്കുന്നവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ 26ന് ആയിരുന്നു സംഭവം. സുഹൃത്തായ യുവതിക്കൊപ്പം സംസാരിച്ചുകൊണ്ടുനില്‍ക്കെയാണ് ഒരു സംഘം യുവാവിനെ ആക്രമിച്ചത്.’ഒരു മുസ്ലീം യുവതിക്കൊപ്പം കറങ്ങാന്‍ നിനക്ക് എങ്ങനെ ധൈര്യംവന്നു’ എന്നുചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. യുവാവിനെ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ യുവതിയുടെ ഹിജാബ് നീക്കി മുഖം പ്രദര്‍ശിപ്പിക്കാനും സംഘം ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ യുവതിയെയും മര്‍ദിച്ചു. യുവാവിന്റെ ഫോണും അക്രമികള്‍ തട്ടിയെടുത്തു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This