ഒരാളുടെ ശരീരത്തെക്കുറിച്ച് കമന്റ് പറയുന്നത് എന്തിന്? ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാം; ഹണി റോസ്

Must Read

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമായ ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലാകാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും ഹണി റോസിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഈയ്യടുത്ത് ചില ഒരു അവതാരക ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്കെതിരെ അറിയുന്നവര്‍ തന്നെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ഹണി റോസ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്തു തോന്നു, ഇതൊക്കെ കേള്‍ക്കുമ്പോള്‍ പ്രതികരിക്കണം എന്ന് തോന്നാറില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹണി റോസ്.

ഒരു പെണ്‍കുട്ടി അങ്ങനെ ചോദിച്ചതാണ് എന്നെ അതിശയിപ്പെടുത്തിയതെന്നാണ് ഹണി റോസ് പറയുന്നത്. അവരുടെ മുന്നില്‍ ഉത്തരം പറയാനിരുന്ന രണ്ടു പേരും എന്റെ സഹപ്രവര്‍ത്തകരാണ്. അവര്‍ ആ ചോദ്യത്തിലെ അപകടം മനസിലാക്കി വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിയാന്‍ നോക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു. പക്ഷെ പെണ്‍കുട്ടി അങ്ങനെയല്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആംഗ്യത്തിലൂടേയും ചിരിയിലൂടേയും ഒക്കെ നടത്തുന്നു. എന്ത് ആഹ്ലാദമാണ് ഇതിലൂടെ ലഭിക്കുന്നത്. അതേ അവതാരക ഇനി എന്നെങ്കിലും ഇന്റര്‍വ്യു ചെയ്യുവാണെങ്കില്‍ ആദ്യ ചോദ്യം തന്നെ ബോഡി ഷെയ്മിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നാകുമെന്നും ഹണി റോസ് പറയുന്നു.

 

എന്തിനാണ് ഒരാളുടെ ശരീരഭാഗങ്ങളെക്കുറിച്ച് അനാവശ്യമായി കമന്റു പറയുന്നതും പരാമര്‍ശിക്കുന്നതും. ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാം. അപ്പോള്‍ എന്തിനാണീ പരിഹാസങ്ങള്‍ എന്നും ഹണി റോസ് പറയുന്നു.

 

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This