ഈരാറ്റുപേട്ടയില്‍ വീടിനു തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവര്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. തീപിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
Read also: ലഹങ്കയില്‍ ഗ്ലാമറസ് ലുക്കില്‍ സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ വൈറല്‍
തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.