ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിക്ക് സ്വൈര്യം നല്‍കിയിട്ടില്ല; മാസപ്പടി വിവാദം പൊട്ടിത്തെറി ഉണ്ടാകാന്‍ പോകുന്നത് കോണ്‍ഗ്രസില്‍; പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന്; എ കെ ബാലന്‍

Must Read

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ പിണറായി വിജയനെയും മകള്‍ വീണയെയുമാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉമ്മന്‍ ചാണ്ടിയെ ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും സിപിഎം നേതാവ് എ.കെ ബാലന്‍. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിക്ക്  സ്വൈര്യം നല്‍കിയിട്ടില്ലെന്നും മാസപ്പടി വിവാദം പൊട്ടിത്തെറി ഉണ്ടാകാന്‍ പോകുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലുമാണെന്നും എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Read also: ബി.ജെ.പി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു; ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു; ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് സംശയം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടണമായിരുന്നുവെങ്കില്‍ പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവരാമായിരുന്നു. 42 അംഗങ്ങളുള്ള പ്രതിപക്ഷത്തില്‍ നാലു അംഗങ്ങള്‍ മാത്രമാണ് മാത്യു കുഴല്‍നാടന്‍ ഈ പ്രശ്‌നം കൊണ്ടവരുമ്പോള്‍ സഭയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി ഓര്‍ത്ത് ഭയന്നാണ് അടിയന്തര പ്രമേയം കൊണ്ടുവരാത്തതെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read also: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം

വീണാ വിജയന് എതിരായ ആരോപണത്തെ ജനങ്ങള്‍ പരമപുച്ഛത്തോടെ കാണുമെന്നും അവരുടെ എല്ലാ ഇടപാടുകളും സുതാര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തുക വീണ വിജയന്റെ അകൗണ്ടിലേക്കല്ല പോയതെന്നും കമ്പനിയുടെ അകൗണ്ടിലേക്കാണെന്നും ബാലന്‍ പറഞ്ഞു.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This