ഹൃത്വിക്കും സബയും വിവാഹിതരാകുന്നു?

Must Read

 

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. എന്നാല്‍ താരത്തിന്റെ വ്യക്തി ജീവിതം വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. അത്തരത്തില്‍ ഹൃത്വിക് റോഷനും സബാ ആസാദും പ്രണയത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഹൃത്വിക്കും സബയും ഡേറ്റിംഗ് നടത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധികം വൈകാതെ ഹൃത്വിക്കും സബയും വിവാഹിതരാകുമെന്നാണ് സൂചന. കുടുംബത്തിന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കയാണെന്നും സമ്മതം ലഭിച്ചാല്‍ വിവാഹ ജീവിത്തിലേക്ക് കടക്കാം എന്ന് രണ്ട് പേരും തീരുമാനിച്ചതായി ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 49കാരനായ ഹൃതിക് റോഷനും 37കാരിയായ സബയും വിവാഹിതരാകാന്‍ പോകുന്നെന്ന് ഗോസിപ്പുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു വന്നിരുന്നു. എന്നാല്‍ അന്ന് നടന്റെ കുടുംബം ഈ വാര്‍ത്തകള്‍ നിക്ഷേധിക്കുകയും ചെയ്തതാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This