മനുഷ്യമാസം പ്രഷര്‍ കുക്കറില്‍ പാചകം ചെയ്തു കഴിച്ചു.രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ശരീര ഭാഗങ്ങളും ഫ്രിഡ്‍ജിലെ ഫ്രീസറിൽ സൂക്ഷിച്ചു.നരഭോജനം പ്രതികൾ സമ്മതിച്ചു. 10 കിലോഗ്രാം മനുഷ്യമാംസം സൂക്ഷിച്ചെന്ന് കണ്ടെത്തല്‍

Must Read

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതികൾ നരഭോജനം സമ്മതിച്ചു. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ കുക്കറിലാണ് പാചകം ചെയ്ത് കഴിച്ചത്. അന്വേഷണ സംഘത്തോട് പ്രതികൾ ഇക്കാര്യം സമ്മതിച്ചു. ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിൽ രക്തകറയുണ്ട്.ഫ്രിഡ്ജില്‍ മനുഷ്യമാംസം സൂക്ഷിച്ചതിനുള്ള തെളിവാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 10 കിലോഗ്രാം മനുഷ്യമാംസം സൂക്ഷിച്ചെന്നാണ് കണ്ടെത്തല്‍. ഫ്രീസറില്‍ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയില്‍ ഉപേക്ഷിച്ചെന്നും കണ്ടെത്തല്‍. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറിൽ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ മുറിയുടെ ചുവരിൽ നിന്നാണ് പുതിയതും പഴയതുമായ രക്തക്കറകൾ കണ്ടെത്തിയത്. തെളിവെടുപ്പിൽ ഉടനീളം ഷാഫിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. നരബലി നടന്ന വീട്ടുവളപ്പിൽ പൊലീസ് എട്ട് മണിക്കൂർ നീണ്ട പരിശോധനയാണ് നടത്തിയത്. എന്നാല്‍ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല.

വീട്ടുപറമ്പിൽ ഇനിയൊരു മൃതദേഹാവശിഷ്ടം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പരമാവധി പരിശോധന നടത്തി. കുഴിച്ച് പരിശോധിക്കേണ്ട സാഹചര്യം ഇനിയില്ലെന്നുമാണ് വിലയിരുത്തൽ. പ്രതികൾ മൂന്ന് പേരെയും സംഭവ സ്ഥലത്ത് എത്തിച്ച് കഡാവർ നായകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഒരു എല്ല് കണ്ടെത്തിയെങ്കിലും ഇത് മൃഗത്തിന്‍റേതാണെന്ന സംശയത്തിലാണ് പൊലീസ്. നാല്പതടി ആഴത്തിൽ മറവു ചെയ്ത മൃതദേഹങ്ങൾ വരെ കണ്ടെത്താൻ ശേഷിയുള്ള മായ, മർഫി എന്നീ നായകളെ ഉപയോഗിച്ചാണ് പറമ്പിൽ വിശദമായ പരിശോധന നടത്തിയത്. നായ സംശയിച്ചു നിന്ന സ്ഥലങ്ങളിൽ എല്ലാം ചെറിയ കുഴി എടുത്ത് കൂടുതൽ പരിശോധനയും നടത്തി. പ്രതികളെ പുറത്തിറക്കി വിവരങ്ങൾ തേടിയായിരുന്നു ചിലയിടങ്ങളിൽ പരിശോധന നടത്തിയത്.

ഭഗവല്‍ സിംഗും ലൈലയുമാണ് മൃതദേഹം വെട്ടിനുറുക്കിയത്. ദിവസങ്ങളോളം മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. കുക്കറില്‍ വേവിച്ചെന്നും അന്വേഷണ സംഘം സംശയിക്കുന്നു.ഇന്ന് ഉച്ചയോടെയാണ് മൂന്ന് പ്രതികളേയും തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. പ്രതികള്‍ നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം ലഭിച്ച പൊലീസ് നായയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. മൂവരേയും വീട്ടിനുള്ളില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

പൊലീസ് നായകളെ ഉപയോഗിച്ച് പുരയിടത്തില്‍ നടത്തിയ വിശദ പരിശോധനയില്‍ സംശയമുള്ള ഭാഗങ്ങള്‍ പൊലീസ് പ്രത്യേകം മാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെ ഒരു എല്ലിന്‍ കഷണം പുരയിടത്തില്‍ നിന്നും കണ്ടെത്തി. എല്ലിന്‍ കഷണം മൃഗത്തിന്റേതാണെന്ന സൂചനയുണ്ട്.ഡമ്മി ഉപയോഗിച്ച് പ്രതികളേക്കൊണ്ട് കൊലപാതകം നടത്തിയ രീതി അന്വേഷണ സംഘം വിശദീകരിപ്പിച്ചു. പൊലീസ് നായകള്‍ വിശദമായ പരിശോധന പുരയിടത്തില്‍ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങളുടെ യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായ്കളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് പരിശോധന നടത്തിയത്.

 

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This