കോട്ടയം: വൈക്കത്ത് ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മറവന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന് (48) ഭാര്യ സിനിമോള്‍ (43) എന്നിവരാണ് മരിച്ചത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാകാം ജീലനൊടുക്കാന് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൂന്ന് വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്നു നടേശന്. ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ടശേഷം കക്ക വാരിയായിരുന്നു ജീവിച്ചിരുന്നത്. വിദ്യാര്‍ത്ഥികളായ രണ്ട് പെണ്മക്കളുണ്ട്.