ഐ എസ് എല്ലില്‍ ഇന്ന് കടുത്ത പോരാട്ടം. പ്ലേ ഓഫിന് വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റ് മുട്ടും. ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തില്‍ നില്‍ക്കുകയാണ് മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും.
ഇന്ന് പരാജയപ്പെട്ടാല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോള്‍ 30 പോയിന്റും മുംബൈ സിറ്റിക്ക് 31 പോയിന്റുമാണ് ഉള്ളത്. മുംബൈ സിറ്റിയെ തോല്‍പ്പിച്ചാല്‍ കേരളത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷ സജീവമാകും.
അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയെ ആണ് നേരിടേണ്ടത്. ഇതിനകം ഹൈദരബാദും ജംഷദ്പൂരും പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് തോല്‍ക്കുകയോ കളി സമനില ആവുകയോ ചെയ്താല്‍ മോഹന്‍ ബഗാനും സെമി ഫൈനല്‍ ഉറപ്പിക്കും.
ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ സസ്പെന്‍ഷന്‍ കാരണം ഖബ്ര ഉണ്ടാകില്ല.മുംബൈ സിറ്റിയെ സീസണില്‍ ആദ്യം നേരിട്ടപ്പോള്‍ 3-0 ന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.