റിയാദ്: സൗദിയില്‍ ഇന്ത്യന്‍ കുടുംബം വാഹനാപകടത്തില്‍ മരിച്ചു. ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (2), മുഹമ്മദ് ഈഹാന്‍ ഗൗസ് (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറിന് റിയാദിനടുത്ത് തുമാമയില്‍ ഹഫ്‌ന – തുവൈഖ് റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരന്‍ ഓടിച്ചന്ന ട്രെയിലറും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കുവൈത്തില്‍ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വീസയില്‍ വന്നവരാണിവര്‍. മൃതദേഹങ്ങള്‍ റിയാദില്‍നിന്ന് 100 കിലോമീറ്ററകലെ റുമാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.