ലണ്ടന്‍ ബ്രിഡ്ജിന് സമീപം ഇന്ത്യന്‍ യുവാവ് മരിച്ച നിലയില്‍; മാനസിക വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ്

Must Read

ലണ്ടന്‍: വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയ ഇന്ത്യന്‍ യുവാവിനെ ലണ്ടന്‍ ബ്രിഡ്ജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ അഹമദാബാദ് സ്വദേശിയായ കുഷ് പട്ടേല്‍ എന്ന യുവാവാണ് മരിച്ചത്. ഒന്‍പത് മാസം മുന്‍പ് ബിസിനസ് മനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായി യുകെയില്‍ യൂണിവേഴ്‌സിറ്റി പ്രവേശനം ലഭിച്ച് എത്തിയതാണ് കുഷ് പട്ടേല്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹവിദ്യാര്‍ഥികള്‍ നല്‍കുന്ന വിവരം അനുസരിച്ച് ഫീസ് അടയ്ക്കുന്നത് ഉള്‍പ്പടെയുള്ള നിരവധി സാമ്പത്തിക പ്രതിസന്ധികളില്‍ യുവാവ് അകപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ പോകുന്നതിനായുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് പത്ത് ദിവസങ്ങള്‍ക്ക് കുഷ് പാട്ടേലിനെ കാണാതാകുന്നത്. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ വെംബ്ലി പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

തുടര്‍ന്നു നടന്ന അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് കുഷ് പട്ടേലിന്റെ മൃതദേഹം ലണ്ടന്‍ ബ്രിഡ്ജിന് സമീപം കണ്ടെത്തിയത്. കോഴ്സിന്റെ കാലാവധി പൂര്‍ത്തിയാകാറായതും യുകെയില്‍ മറ്റൊരു തൊഴില്‍ വീസയില്‍ മാറാനുള്ള നീക്കങ്ങള്‍ വിജയിക്കാതിരുന്നതും കുഷിനെ ഏറെ വിഷമഘട്ടത്തില്‍ എത്തിച്ചിരുന്നതായി സഹവിദ്യാര്‍ഥികള്‍ പറയുന്നു.

മാനസിക വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This