ഡബ്ലിന്‍: കഴിഞ്ഞ രണ്ടര വർഷമായി പ്രധാനമന്ത്രി ആയിരുന്ന ഫിന ഫാൾ നേതാവ് മൈക്കിൾ മാർട്ടിൻ സ്ഥാനം ഒഴിയുന്നു .ഇതോടെ ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ രണ്ടാം തവണയും അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും മൂന്ന് പാര്‍ട്ടി ഭരണസഖ്യത്തിലെ രണ്ട് പ്രധാന രാഷ്ട്രീയ പങ്കാളികള്‍ തമ്മിലുള്ള അധികാര കൈമാറ്റമാണ് നടക്കുന്നത്.
സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്ന വരദ്കര്‍ അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാക്കന്‍മാരിലൊരാളാണ്. നിലവില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായ ഇദ്ദേഹം ശനിയാഴ്ച്ച പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം 2020 ലെ തെരഞ്ഞെടുപ്പെില്‍ ഐറിഷ് പ്രധാനമന്ത്രി താവോയിസച്ചായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും ഉപ പ്രധാനമന്ത്രിയായിരുന്നപ്പോഴുണ്ടായ വിവാദങ്ങളും അദ്ദേഹത്തിന്റെ തിളക്കം നഷ്ടപ്പെടുത്തിയെന്ന് വിമര്‍ശകര്‍ അവകാശപ്പെടുന്നു. അയര്‍ലണ്ടിലെ സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ് ഡിസംബറില്‍ നടത്തിയ ഒരു വോട്ടെടുപ്പില്‍ 43 ശതമാനം പേര്‍ മാര്‍ട്ടിന്‍ അധികാരത്തില്‍ തുടരുന്നതിനെ അനുകൂലിക്കുകയും 34 ശതമാനം പേര്‍ വരദ്കറിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
2015ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന അയര്‍ലണ്ടിന്റെ റഫറണ്ടത്തിന് മുമ്പ് തന്നെ വരദ്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പങ്കാളി മാത്യു ബാരറ്റ് ഒരു കാര്‍ഡിയോളജിസ്റ്റാണ്.
ഞാന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണ്, ഇത് ഒരു രഹസ്യമല്ല, പക്ഷേ എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യവുമല്ല,’ വരദ്കര്‍ ആര്‍ടിഇ ചാനലിനോട് മുമ്പ് പറഞ്ഞിരുന്നു. ‘ഇത് എന്നെ നിര്‍വചിക്കുന്ന ഒന്നല്ല, ഇത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്.’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തല്‍ ഐറിഷ് ജനതക്കിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത ഉയര്‍ത്തിയിരുന്നു.