ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണ്ണ നേട്ടം ഷൂട്ടിങ്ങിൽ

Must Read

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുക്ഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് സുവര്‍ണ നേട്ടം. ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയത്. പന്‍വാര്‍ ദിവ്യാന്‍ഷ് സിംഗ്, പ്രതാപ് സിങ് ടോമര്‍, രുദ്രങ്കാഷ് പാട്ടീല്‍ എന്നിവരുടെ ടീമിനാണ് സുവര്‍ണ നേട്ടം. 1893.7 പോയിന്റോടെയാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലെ ഏറ്റവും കൂടിയ പോയിന്റാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുമ്പ് 1893.3 പോയിന്റോടെ ചൈനയുടെ പേരിലായിരുന്നു ഈ ഇനത്തിലെ റെക്കോര്‍ഡ്. ഈ വര്‍ഷം ബാഹുവില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലായിരുന്നു ചൈനയുടെ പ്രകടനം. എന്നാല്‍ സ്വന്തം മണ്ണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ അതേ ഇനത്തില്‍ വെങ്കല മെഡല്‍ മാത്രമാണ് ചൈനയ്ക്ക് നേടാന്‍ കഴിഞ്ഞത്. റിപ്പബ്ലിക്ക് ഓഫ് കൊറിയയ്ക്ക് ആണ് വെള്ളി മെഡല്‍ ലഭിച്ചിരിക്കുന്നത്. 1890.1 പോയിന്റാണ് കൊറിയന്‍ താരങ്ങള്‍ നേടിയത്.

 

Latest News

ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ !!ജയിക്കുമായിരുന്ന സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് എന്‍റെ തെറ്റ്.തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെ: കെ മുരളീധരന്‍

തൃശ്ശൂരിലെ തോല്‍വിയില്‍ സംസ്ഥാന ജില്ല നേതൃത്വത്തെ നേരിട്ട് കടന്നാക്രമിക്കാതെ, പരാജയത്തിന് കാരണം പ്രചരണത്തിലെ വീഴ്ചയാണെന്നാണ് കെ മുരളീധരന്റെ വാക്കുകള്‍. തൃശൂരില്‍ മാത്രം ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നു.സുരേഷ്...

More Articles Like This