റഷ്യയ്ക്ക് കനത്ത തിരിച്ചടി !! ആപ്പിളും കൈവിട്ടു , റഷ്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തി !!

Must Read

റഷ്യയ്ക്ക് കനത്ത പ്രഹരം നല്‍കി ആപ്പിള്‍. റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്‌സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യക്ക് പലയിടത്ത് നിന്നും കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി എന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. ആപ്പിളിനെ കൂടാതെ, ഗൂഗിള്‍, മെറ്റ , നെറ്റ്ഫ്ലിക്സ് തുടങ്ങിയ മറ്റ് സാങ്കേതിക കമ്പനികളും റഷ്യയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആപ്പിള്‍ മുമ്പ് റഷ്യയില്‍ ആപ്പിള്‍ പേ നിയന്ത്രിക്കുകയും റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്നിക്ക്, ആര്‍ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും ഉക്രെയ്‌നിന് പിന്തുണ കാണിച്ച് ആപ്പിള്‍ മാപ്സില്‍ ഉക്രെയ്‌നിലെ ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച ഉക്രേനിയന്‍ ഉപ പ്രധാനമന്ത്രി മൈഖൈലോ ഫെഡോറോവ് ആപ്പിളിന് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. റഷ്യയെ അതിന്റെ ആഗോള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള കത്തില്‍ ‘റഷ്യന്‍ ഫെഡറേഷനിലേക്ക് ആപ്പിള്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കുന്നത് നിര്‍ത്താന്‍’ അദ്ദേഹം ആപ്പിളിനോട് ആവശ്യപ്പെട്ടു. കൂടാതെ, ആപ്പ് സ്റ്റോറിലേക്കുള്ള റഷ്യയുടെ ആക്സസ് തടയാനും നിര്‍ബന്ധിച്ചു.

പല രാജ്യങ്ങളും റഷ്യയിലേക്കുള്ള വിമാനങ്ങളും ചരക്ക് കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്. റഷ്യയിലെ സാഹചര്യം വിലയിരുത്തുന്നത് തുടരുമെന്നും സര്‍ക്കാരുകളുമായി ആശയവിനിമയം നടത്തുകയാണെന്നും ആപ്പിള്‍ പറഞ്ഞു.

Latest News

പാരീസ് ഒളിംപിക്സ്; ടെന്നിസിൽ നിന്ന് റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് !

പാരീസ്: പാരീസ് ഒളിംപിക്സ് ടെന്നിസിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്‍റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുടയിലെ വേദനമൂലം ഇന്നലെ നദാൽ...

More Articles Like This