കരുത്തോടെ രക്ഷാദൗത്യം, കൂടുതല്‍ പേര്‍ ഇന്ന് നാടണയും !!

Must Read

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേര്‍ ഇന്ന് രാജ്യത്ത് മടങ്ങിത്തിക്കുമെന്ന് കേന്ദ്രം. യുക്രൈന്റെ സമീപ്രദേശത്തുള്ള രാജ്യങ്ങളില്‍ കൂടി ആയിരത്തിലധികംപേരാണ് തിരികെയെത്തുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് മൂന്ന് വിമാനങ്ങളാണ് രാജ്യത്ത് എത്തിയത്. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനം രാവിലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

ഹംഗറി, ബുഡാപെസ്റ്റ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു വിമാനങ്ങളും ഇതിനോടകം ഡല്‍ഹില്‍ എത്തിയിട്ടുണ്ട്. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനവും ഉച്ചക്ക് മുമ്പ് ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ബുധനാഴ്ച രാത്രിയിലും യുക്രൈനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള വിമാനങ്ങള്‍ ഡല്‍ഹിയില്‍ എത്തും. റൊമാനിയ, ഹംഗറി, സ്ലോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് രാത്രി എത്തുക.

അതേസമയം, വ്യോമസേനയുടെ ആദ്യ വിമാനം രാത്രി 11 മണിക്ക് ഹിന്ദന്‍ വ്യോമതാവളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 4 മണിക്കാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബുക്കാറസ്റ്റിലേക്ക് പോയത്. 250ലേറെ വരുന്ന ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തും. ഇന്നും നാളെയും മറ്റന്നാളുമായി 26 സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

റഷ്യ വഴി കൂടുതല്‍ പേരെ ഒഴിപ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍, മോസ്‌കോയിലേക്കും യുക്രൈന്റെ അതിര്‍ത്തിയോടു ചേര്‍ന്ന റഷ്യന്‍ ഭാഗത്തെ വിമാനത്താവളത്തിലേക്കും കൂടുതല്‍ സര്‍വീസ് നടത്തുന്നതിനുള്ള ചര്‍ച്ചകളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്.

എന്നാല്‍ നയതന്ത്ര തലത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഹാര്‍കിവും സുമിയും അടക്കമുള്ളയിടങ്ങളില്‍ നാലായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

 

 

Latest News

ദില്ലി ‘മിനി ഹിന്ദുസ്ഥാൻ’, ഐതിഹാസിക വിജയം.ദില്ലിയിൽ പൂജ്യം സീറ്റ് നേടുന്നതിൽ കോൺഗ്രസ് ഡബിൾ ഹാട്രിക്ക്.വികസനവും നല്ല ഭരണവും വിജയിച്ചു.വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയെന്ന് മോദി

ദില്ലി: വികസനവും നല്ല ഭരണവും വിജയിച്ചു. ബിജെപിക്ക് ചരിത്ര നേട്ടം സമ്മാനിച്ച തന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും നന്ദി അറിയിക്കുന്നു. ഡൽഹിയുടെ സമ​ഗ്ര വികസനത്തിനും ജനങ്ങളുടെ...

More Articles Like This