ക്രൈസ്തവ പുരോഹിതനെ വധിക്കാനും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഐഎസ് പദ്ധതിയിട്ടു; പെറ്റ് ലവേഴ്‌സ് എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പ്; കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ശ്രമമെന്ന് എന്‍ഐഎ

Must Read

കൊച്ചി: കേരളത്തില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വേണ്ടി ഗ്രൂപ്പ് നിര്‍മ്മിക്കാന്‍ ശ്രമിക്കവെ എന്‍ഐഎയുടെ പിടിയിലായ തൃശൂര്‍ സദേശിയായ നബീല്‍ അഹമ്മദിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെറ്റ് ലവേഴ്‌സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകള്‍ നടത്തിയതെന്ന് എന്‍ഐഎ അറിയിച്ചു. ക്രൈസ്തവ പുരോഹിതനെ വധിക്കാന്‍ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ആലോചിച്ചെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെ ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭ്യമായത്. തൃശൂര്‍ – പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി.

തൃശ്ശൂര്‍ സ്വദേശിയായ നബീല്‍ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്.

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This