ഇസ്രായിലിനെ തോറ്റിട്ടാൽ തിരിച്ചടിക്കുമെന്ന് അമേരിക്ക ഇസ്രായേലിനെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിരോധം ശക്തമാക്കും . ഹനിയയെ വധിക്കാൻ ഇറാനിൽ ആരും അറിയാതെ 2 മൊസാദ് ഏജന്റുമാർ നടത്തിയ നീക്കത്തിലൂടെ വിജയം നടപ്പിലാക്കിയ ശേഷം ഇസ്രായിലിനെ ആക്രമിക്കാൻ നീക്കമുണ്ട് .
ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുമെന്ന് യുഎസിന്റെ പ്രഖ്യാപനം. ഹനിയ വധത്തിൽ ഇസ്രയേലിനെ നേരിട്ടാക്രമിച്ച് തിരിച്ചടിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കം. പശ്ചിമേഷ്യയിൽ കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്നും ഇസ്രയേലിനു നേരെയുള്ള എന്ത് ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അറിയിച്ചു.
ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഇസ്മായിൽ ഹനിയയെ മൊസാദ് വധിക്കുന്നത്. ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോഴാണ് ആദ്യത്തെ ആക്രണത്തിന് ഇസ്രയേൽ പദ്ധതിയിട്ടത്. വലിയ ജനക്കൂട്ടമുള്ളതിനാൽ പദ്ധതി ഉപേക്ഷിച്ചു. വലിയ ജനക്കൂട്ടത്തിനിടയിൽ ആക്രമണ പദ്ധതി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് രണ്ട് ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനു പിന്നാലെ പദ്ധതി പരിഷ്ക്കരിച്ചു. ഇറാനിൽ ഇസ്രയേലിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ ഈസ്ലാമിക് റവല്യൂഷണറി ഗാർഡുകളുടെ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിൽ മൂന്ന് മുറികളിൽ ബോംബുകൾ സ്ഥാപിച്ചു. വിശിഷ്ട അതിഥികൾ താമസിക്കുന്ന സ്ഥലമായതിനാലാണ് ഈ ഗസ്റ്റ് ഹൗസ് തിരഞ്ഞെടുത്തത്.
ഇസ്രായേലിനു പിന്തുണ നൽകാൻ യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റിന്റെ നേതൃത്വത്തിലുള്ള കപ്പൽപ്പടയ്ക്കു പകരം യുഎസ്എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തിലുള്ള വിമാനവാഹിനിക്കപ്പൽപ്പടയെ വിന്യസിക്കും. പശ്ചിമേഷ്യയിൽ കൂടുതൽ ബാലിസ്റ്റിക് മിസൈൽ വേധ യുദ്ധക്കപ്പലുകളെയും യുദ്ധവിമാന സ്ക്വാഡ്രനെയും വിന്യസിക്കാനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടിട്ടുണ്ട്.
ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുമെന്ന് യുഎസിന്റെ പ്രഖ്യാപനം. ഹനിയ വധത്തിൽ ഇസ്രയേലിനെ നേരിട്ടാക്രമിച്ച് തിരിച്ചടിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കം. പശ്ചിമേഷ്യയിൽ കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്നും ഇസ്രയേലിനു നേരെയുള്ള എന്ത് ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അറിയിച്ചു.
യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റിന്റെ നേതൃത്വത്തിലുള്ള കപ്പൽപ്പടയ്ക്കു പകരം യുഎസ്എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തിലുള്ള വിമാനവാഹിനിക്കപ്പൽപ്പടയെ വിന്യസിക്കും. പശ്ചിമേഷ്യയിൽ കൂടുതൽ ബാലിസ്റ്റിക് മിസൈൽ വേധ യുദ്ധക്കപ്പലുകളെയും യുദ്ധവിമാന സ്ക്വാഡ്രനെയും വിന്യസിക്കാനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടിട്ടുണ്ട്.
മേഖലയിൽ ഇറാനോ സഖ്യകക്ഷികളോ ആക്രമണം നടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ്. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം മുതൽ പശ്ചിമേഷ്യയിലെ തങ്ങളുടെ ജനങ്ങളെയും താൽപര്യങ്ങളെയും സംരക്ഷിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.’’–പെന്റഗൺ ഡപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിങ് പറഞ്ഞു. ഇസ്രയേലിനെ പ്രതിരോധിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.
മൊസാദിന് ലെബനനിലും സിറിയയിലും ഇറാനിലും പാലസ്തീനിലും അടക്കം നിരവധി രാജ്യങ്ങളിൽ ചാരൻമാരുണ്ട്. ഔദ്യോഗിക രഹസ്യങ്ങളും നേതാക്കളുടെ നീക്കങ്ങളും നിരീക്ഷിച്ച് ഇസ്രയേലിന് വിവരങ്ങൾ കൈമാറുന്നത് ഇവരാണ്. വിദൂര നിയന്ത്രിത ഉപകരണം ഉപയോഗിച്ചാണ് ഇസ്മയിൽ ഹനിയയുടെ മുറിയിൽ സ്ഫോടനം നടത്തിയത്. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമായിരുന്നു ആക്രമണം. സുരക്ഷാ വീഴ്ചയെക്കുറിച്ച് ഇറാൻ അന്വേഷണം ആരംഭിച്ചു.
വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചില്ല. വടക്കൻ ടെഹ്റാനിൽ ഹനിയ താമസിച്ച കെട്ടിടത്തിൽ ജൂലൈ 30ന് പുലർച്ചെ 2 ന് ആയിരുന്നു ആക്രമണം. സുരക്ഷാഗാർഡും കൊല്ലപ്പെട്ടു.
ഏപ്രിലിൽ ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ ഹനിയയുടെ 3 ആൺമക്കളും 4 പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിനുശേഷം സംഘടനയുടെ നേതാക്കളെ വകവരുത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിനു പിന്നാലേ പശ്ചിേമഷ്യയിൽ യുഎസ് സൈനിക വിന്യാസം ശക്തിപ്പെടുത്തി.