ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറായ എക്സിക്യൂട്ടീവ് കൗൺസിലംഗത്തെ വധിച്ചു.ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ, ആവനാഴിയിൽ ആയുധങ്ങൾ ബാക്കിയെന്ന് ഇസ്രായേൽ.ഒന്നൊന്നായി അരിഞ്ഞുതള്ളി ഇസ്രായേൽ.ഹിസ്ബുള്ളയുടെ പുതിയ തലവനാകാൻ ഹാഷിം സഫീദിൻ

Must Read

ടെൽ അവീവ്: എതിരാളികളെ തീവ്രവാദികളെ ഒന്നൊന്നായി അരിഞ്ഞുതള്ളി ഇസ്രായേൽ സേന . ബെയ്റൂട്ട് വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മറ്റൊരു മുതിർന്ന കമാൻഡർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ. ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് പ്രസിഡന്റ് നബീൽ ക്വാക്ക് ആണ് കൊല്ലപ്പെട്ടത്. ബെയ്റൂട്ടിലെ പ്രാന്തപ്രദേശങ്ങളിലേക്ക് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ തലവൻ വധിക്കപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന കമാൻഡറെയും വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിസ്ബുള്ളയുടെ പ്രിവന്റീവ് സെക്യൂരിറ്റി യൂണിറ്റ് കമാൻഡറും എക്സിക്യൂട്ടീവ് കൗൺസിൽ അം​ഗവുമായ നബീൽ ക്വാക്കിനെ വധിച്ചുവെന്ന് ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇസ്രായേലിനെതിരെയും ഇസ്രായേൽ പൗരന്മാർക്കെതിരെയും ഭീകരാക്രമണങ്ങൾ നടത്തുന്നതിൽ മുഖ്യപങ്കുവഹിച്ചയാളാണ് നബീൽ ക്വാക്ക് എന്നും 1980കളിലാണ് ഇയാൾ ഹിസ്ബുള്ളയിൽ ചേരുന്നതെന്നും ഐഡിഎഫ് അറിയിച്ചു.

ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ഡിവിഷൻ മുതിർന്ന കമാൻഡർ ഹസ്സൻ ഖാലിൽ യാസ്സിനും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഐഡിഎഫ് പറയുന്നു. സംഘടനയുടെ ആയുധശേഖരണവുമായി ബന്ധപ്പെട്ട് യാസ്സിന് ചുമതലകളുണ്ടായിരുന്നു. ഹിസ്ബുള്ളയുടെ റോക്കറ്റ്, മിസൈൽ, ഡ്രോൺ യൂണിറ്റുകളുമായി ബന്ധപ്പെട്ടും യാസിൻ പ്രവർത്തിച്ചിരുന്നു. ഹിസ്ബുള്ളയുടെ തലവനെ വകവരുത്തിയതായി ഐഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്റലിജൻസ് യൂണിറ്റ് മേധാവിയുടെ വധവും എക്സിക്യൂട്ടീവ് കൗൺസിലംഗത്തിന്റെ വധവും റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ മധേഷ്യയിലെ സംഘർഷങ്ങൾ യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്. വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് തുടർച്ചയായ പ്രത്യാക്രമണങ്ങൾ ഉണ്ടായത്.

ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റിലെ കമാൻഡറായ മുഹമ്മദ് അലി ഇസ്മയിലിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ഹുസൈൻ അഹമ്മദ് ഇസ്മായിലിനെയും തെക്കൻ ലെബനനിൽ വച്ച് വധിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ അവസാനം കാണുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഐക്യ രാഷ്‌ട്രസഭയെ അഭിസംബോധനചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്.

ഹിസ്ബുള്ളയെ തകർക്കാൻ മാത്രം സയണിസ്റ്റുകൾ വളർന്നിട്ടില്ലെന്നായിരുന്നു ഹസ്സൻ നസറുള്ളയുടെ വധത്തിനുപിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതികരിച്ചത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ ഭരണാധികാരി മുന്നറിയിപ്പ് നൽകി. എന്നാൽ ആവനാഴിയിൽ ആയുധങ്ങൾ അവസാനിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ മറുപടി മറ്റൊരു യുദ്ധത്തിനുള്ള കോപ്പുകൂട്ടലായാണ് ലോകം കാണുന്നത്.

Latest News

ജലീലിനെ ഇറക്കി അവരില് തടയിടാൻ സിപിഎം ? ”മിസ്റ്റർ പി വി അൻവർ ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയെങ്കില്‍ അങ്ങോട്ടും മാന്യത.അന്‍വറിനെതിരെ കെടി ജലീല്‍

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കെട്ടി ജലീൽ .അന്വറിനെതിരെ ജലീലിനെ ഇറക്കിയത് സിപിഎം എന്നും ആരോപണം ഉണ്ട് .പിവി അന്‍വറിന് മറുപടിയുമായി ഡോ...

More Articles Like This