ലീഗിൽ പൊട്ടിത്തെറി !താങ്കള്‍ ഇടതുപക്ഷത്താണോ’യെന്ന് ലീഗ് യോഗത്തിൽ വിമർശനം രാജി ഭീഷണി മുഴക്കി പികെ കുഞ്ഞാലിക്കുട്ടി

Must Read

കോഴിക്കോട്: മുസ്ലീം ലീഗ് യോഗത്തില്‍ തമ്മിലടി.മുസ്ലീംലീഗ് യോഗത്തിൽ രാജി ഭീഷണി മുഴക്കി മുൻ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. വിമർശനം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹം ഭീഷണിമുഴക്കിയത്. താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമാണ് തർക്കവിഷയമായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താൻ രാജി എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂർത്തടിക്കരുതെന്നും പി കെ ബഷീർ എംഎല്‍എ കുറ്റപ്പെടുത്തി. കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തി.
വടകര എംഎല്‍എ കെ കെ രമക്കെതിരായ എം എം മണിയുടെ പരാമർശം മ്ലേച്ചകരമാണെന്ന് മുസ്ലീം ലീഗ്. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് അത്. പരാമർശം പിൻവലിച്ചു മാപ്പ് പറയാന്‍ എം എം മണി തയ്യാറാകണമെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു.

എം എം മണിക്കെതിരെ നടത്തിയ അധിക്ഷേപത്തിന് പി.കെ.ബഷീർ എംഎല്‍എ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അത് പോലെയല്ല ഇത്. എം എം മണി പിന്തുടരുന്നത് മുഖ്യമന്ത്രിയുടെ പദാവലിയാണ്.

മുസ്ലീം ലീഗ് പ്രവർത്തക സമിതിയിൽ തങ്ങൾക്കെതിരെയോ കുഞ്ഞാലിക്കുട്ടിക്ക് എതിരെയോ വ്യക്തിപരമായി വിമർശനം ഉണ്ടായില്ല. ചന്ദ്രികയുടെ ബാധ്യത തീർക്കാൻ ഓൺലൈൻ ഫണ്ട്‌ ശേഖരണം നടത്തിയതായും പി എം എ സലാം പറഞ്ഞു.

Latest News

മാർക്ക് വിവാദത്തിൽ മാനപോയി സിപിഎം !പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോന്ന് ട്രോളി രാഹുൽ

കോട്ടയം :എസ്എഫ്ഐ നേതാവിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ. എന്തായാലും കെ - പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ...

More Articles Like This