നിയന്ത്രണം വിട്ട ജീപ്പ് ബസില്‍ ഇടിച്ചുകയറി;രണ്ട് മരണം; മരിച്ചത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കള്‍

Must Read

പത്തനംതിട്ട: കുളനടയില്‍ നിയന്ത്രണം വിട്ട ജീപ്പ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ജീപ്പ് ഡ്രൈവര്‍ ആയ അഞ്ചല്‍ സ്വദേശി അരുണ്‍കുമാര്‍ (29), ജീപ്പിലെ യാത്രക്കാരി കൊല്ലം കോട്ടയ്ക്കല്‍ സ്വദേശി ലതിക (50) എന്നിവരാണ് മരിച്ചത്. ഏഴു പേരാണ് ജീപ്പിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പ് കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഇിടിച്ചുകയറുകയായിരുന്നു. തൃശൂരില്‍ നിന്ന് കളിയിക്കാവിളയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്.

ഇന്നലെ രാത്രിയായിരുന്നു അപകടം. കോട്ടയത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This