ഫ്രാങ്കോ മുളയ്ക്കലിനെതിരെ തുറന്നടിച്ച് ജോമോൾ ജോസഫ്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് വെട്ടിത്തുറന്നു പറയുന്ന മോഡലായ ജോമോൾ ജോസഫിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുകയാണ്. വിശുദ്ധ ഫ്രാങ്കോയുടെ ലിംഗപൂജക്കായി സഭ തയ്യാറെടുക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
ജോമോൾ ജോസഫ് പങ്കുവെച്ച ഏറ്റവും പുതിയ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇതാണ്. വിശുദ്ധ ഫ്രാങ്കോയുടെ ലിംഗപൂജക്കായി സഭ തയ്യാറെടുക്കട്ടെ !!
ഫ്രാങ്കോയെപ്പോലുള്ള വിശുദ്ധന്മാരുടെ സഭയായി കത്തോലിക്കാ സഭ മാറുകയും, ആ സഭക്കും സഭയുടെ വിശുദ്ധന്മാർക്കും ഓശാന പാടലുകളുമായി കോടതികൾ വരെ കുരുത്തോല പിടിക്കുകയും ചെയ്യുന്ന ഈ കാലത്തും, മക്കളെ കർത്താവിന്റെ മണവാട്ടികളാകാനായി സഭക്ക് നേർച്ച നേർന്ന് അയക്കുന്ന മാതാപിതാക്കൾ ഒന്നാലോചിക്കണം, കർത്താവിന്റെ മണവാട്ടിയാകാൻ നിങ്ങൾ വ്രതമെടുത്തു പറഞ്ഞു വിടുന്ന പെൺകുട്ടികളെ വെപ്പാട്ടികളാക്കാനും, കർത്താവിന്റെ മണവാട്ടികളെ ബലാൽസംഗം ചെയ്യാനായും തക്കം പാർത്ത് ഫ്രാങ്കോ പുണ്യവാളനെ പോലുള്ള മദം പൊട്ടി നിൽക്കുന്ന വിത്തുകാളകൾക്ക് വിശപ്പകറ്റാനാണോ മക്കളെ വിട്ടുകൊടുക്കുന്നത് എന്ന്!!
പുരോഹിതനാകാൻ ബ്രഹ്മചര്യം ആവശ്യമില്ല എന്ന് തുറന്നു പറയാൻ സഭ തയ്യാറാണോ? അല്ലേൽ തന്നെ ബ്രഹ്മചര്യമോ, ആയെന്നാ ചായനം സാമീ എന്നാണല്ലോ സഭയുടെ നിലപാട്!! കർത്താവ് സഭ പണിതത് പുരോഹിതർക്ക് കന്യകളിൽ കാമം തീർക്കാൻ അവസരമൊരുക്കാനാണോ ? ഫ്രാങ്കോയെപ്പോലുള്ള നിരവധി വിത്തുകാളകളുടെ സഭയെ ഞാനൊക്കെ പണ്ടേ വിട്ടുപിടിച്ചതു നന്നായി. അല്ലേൽ നാളെ ഫ്രാങ്കോ പുണ്യവാളന്റെ തിരു ലിംഗം വരെ വിശേഷിപ്പായി പള്ളികളിൽ എഴുന്നള്ളിക്കുന്നതും, വിശ്വാസികൾ അത് തൊട്ടു വണങ്ങുന്നതും കാണേണ്ടി വന്നേനെ…
അന്നും ഇന്നും എന്നും ഇവരോടൊപ്പം മാത്രം..അന്നും ഇന്നും എന്നും ഇവരെപ്പോലുള്ളവർക്കൊപ്പം മാത്രം. ഇങ്ങനെ കന്യാസ്ത്രീയ്ക്ക് ഐക്യം പ്രഖ്യാപിച്ച് കൊണ്ടാണ് ജോമോൾ പോസ്റ്റ് അവസാനിപ്പിക്കുന്നത്.