കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ ഉറച്ച് തന്നെ !..മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടില്ല, സോണിയാ ഗാന്ധി വിളിച്ചിട്ടില്ല:റോഷി

Must Read

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) ഇടതുമുന്നണി വിടുമെന്നത് അടഞ്ഞ പുസ്തകം ! കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന് ചേരും. ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ 11ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുന്നത്. ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ ആശങ്കക്ക് ഇനി സാധ്യതയില്ലെന്നാണ് സിപിഐഎം വിലയിരുത്തല്‍. അതേ സമയം പാര്‍ട്ടിക്കുള്ളിലെ യുഡിഎഫ് അനുകൂല വികാരം യോഗത്തില്‍ വെളിപ്പെടുമെന്നാണ് യുഡിഎഫ് കണക്കൂകൂട്ടുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കേരള കോണ്‍ഗ്രസ്(എം)ല്‍ യുഡിഎഫിലേക്ക് പോകാനുള്ള സാധ്യത നിലവില്‍ മങ്ങിയിരിക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുമെന്ന നിലപാട് സ്വീകരിച്ചതോടെ ഒരുമിച്ച് യുഡിഎഫിലേക്ക് പോകാമെന്ന പദ്ധതി പൊളിഞ്ഞതോടെയാണിത്. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അതിനോടൊപ്പം എന്ന നിലപാട് സ്വീകരിച്ചിരുന്ന ചീഫ് വിപ്പ് എന്‍ ജയരാജും ഇടതുപക്ഷത്തോടൊപ്പമെന്ന നിലപാടിലേക്ക് മാറി. പ്രമോദ് നാരായണന്‍ എംഎല്‍എ ആദ്യം മുതലേ ഇടതുപക്ഷത്തോടൊപ്പമെന്ന നിലപാടിലാണ്. ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ മൂന്ന് പേരും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന അവസ്ഥ വന്നതോടെ യുഡിഎഫിലേക്ക് പോകാം എന്ന പദ്ധതി നിര്‍ജ്ജീവമാകുകയായിരുന്നു.

ഏത് തീരുമാനവും ഒരുമിച്ച് മതിയെന്ന നിലപാട് ജോസ് കെ മാണിക്കുണ്ട്.അത് കൊണ്ട് തന്നെ റോഷിയടക്കമുള്ള എംഎല്‍എമാര്‍ മറുകണ്ടം ചാടാനില്ലെന്ന സന്ദേശം നല്‍കിയതോടെ നിലവില്‍ കേരള കോണ്‍ഗ്രസ് എം മറ്റൊരു നിലപാട് സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി രൂപപ്പെടുന്ന അന്തരീക്ഷം കാണാതിരിക്കാന്‍ കേരള കോണ്‍ഗ്രസ്(എം)ന് കഴിയില്ലെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതാണ് കെ മുരളീധരനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This