ഷിജിനും ജ്യോത്സന ജോസഫും ഒളിച്ചോടി വിവാഹിതരായി!ലൗ ജിഹാദ് ആരോപണം തള്ളി. ക്രിസ്ത്യൻ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിക്ക് സിപിഎം.

Must Read

കോഴിക്കോട്: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിൻ എംഎസ് ക്രിസ്ത്യൻ മതത്തില്‍പെട്ട യുവതിയെ വിവാഹം കഴിച്ചതിന് നടപടിക്കൊരുങ്ങി സിപിഎം. പെണ്‍കുട്ടി ഉള്‍പ്പെടുന്ന ക്രിസ്ത്യൻ സമുദായത്തെ നേതാവ് വേദനിപ്പിച്ചെന്ന് തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസ് ആരോപിച്ചു. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വ്യത്യസ്തമായ നിലപാടെടുത്ത ജോര്‍ജ് എം.തോമസിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളിലും കടുത്ത വിമര്‍ശനം ഉയരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൗ ജിഹാദ് ആരോപണം തള്ളി മിശ്രവിവാഹിതരായ ഷിജിനും ജ്യോത്സനയും രംഗത്ത് വന്നു .സമുദായ സംഘടനകള്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ഇരുവരും പ്രതികരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുമാണ് ഷജിന്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഷജിനും കോടഞ്ചേരി സ്വദേശിനിയുമായ ജ്യോത്സന ജോസഫും ഒളിച്ചോടി വിവാഹിതരായത്. ജ്യോത്സ്‌നയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചിരിക്കുകയായിരുന്നു.

എന്നാൽ ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു . ലവ് ജിഹാദ് നിർമ്മിത കളളമാണ്. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇരുവരേയും പിന്തുണയ്ക്കുന്നുവെന്നും ഡിവൈഎഫ്ഐ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ് സൈറ്റ്‍ തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്നും പ്രസ്താവനയിൽ പറയുന്നു.

മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണം.

കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മത തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് ഷെജിനും ജോയ്‌സ്നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നുമുളള സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിന്റെ പരാമർശമാണ് വിവാദമായത്. ഷെജിന്റേയും ജോയ്സിനയുടേയും വിവാഹത്തെ പരാമർശിച്ചുകൊണ്ടായിരുന്നു ജോർജ് എം തോമസിന്റെ പ്രസ്താവന. കോടഞ്ചേരി പ്രണയം പാർട്ടിക്ക് കോട്ടമുണ്ടാക്കിയെന്നും മിശ്രവിവാഹം നടത്തുമ്പോൾ പാർട്ടിയോട് ആലോചിക്കണമെന്നും ജോര്‍ജ് എം തോമസ് പറയുകയുണ്ടായി.

തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്ന ആരോപണം ഷജിനും ജ്യോത്സ്‌നയും നിഷേധിച്ചു. പല സംഘടനകളുടെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം പാര്‍ട്ടിയെ അറിയിക്കാത്തത് തനിക്ക് പറ്റിയ വീഴ്ച ആണെന്ന് ഷജിന്‍ പ്രതികരിച്ചു. വിവാദത്തില്‍ ലൗ ജിഹാദ് ആരോപണം ഉയര്‍ത്തി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസ് വിവാദത്തിലായിരിക്കുകയാണ്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുളള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ട് എന്നും സിപിഎം നേതാവ് ആരോപിച്ചു.

ജോർജ് എം തോമസിന്റെ ലൗ ജിഹാദ് ആരോപണം ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.  ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാൻ തയ്യാറായ ശ്രീ. ജോർജ്ജ് എം തോമസിന് ഇനി എത്ര നാൾ പാർട്ടിയിൽ തുടരാനാവുമെന്ന് കണ്ടറിയണം. ഒന്നുകിൽ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും,അല്ലെങ്കിൽ പാർട്ടിക്കു പുറത്തുപോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയിൽ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നത്” എന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This