കൊച്ചി :ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖർ അര്‍ബുധ രോഗബാധയെത്തുടര്‍ന്ന് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.
ഏഷ്യാനെറ്റ് ന്യൂസിലെ നേര്‍ക്കുനേര്‍, സുപ്രഭാതം തുടങ്ങി പരിപാടികളുടെ പ്രൊഡ്യൂസര്‍ ആയിരുന്നു. തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗറിലാണ് വീട്. എകെ ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന വി. സോമശേഖരൻ നാടാറാണ് അച്ഛൻ. അമ്മ പി പ്രഭ മൂന്ന് വർഷം മുമ്പാണ് മരിച്ചത്. രണ്ട് സഹോദരിമാരുണ്ട്. സംസ്കാരം വൈകിട്ട് തിരുവനന്തപുരത്തെ വീട്ടുവളപ്പിൽ നടക്കും.
ഏഷ്യാനെറ്റ് ന്യൂസിലെത്തുംമുമ്പ് വെബ്‌ലോകം പോര്‍ട്ടലിലും മംഗളം ദിനപത്രത്തിലും പ്രവര്‍ത്തിച്ചിരുന്നു. 2012 മുതല്‍ ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.ചരിത്രത്തില്‍ ബിരുദദാരിയായ ശോഭാ ശേഖര്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും ജേണലിസത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി.