തൃശ്ശൂര്‍ ഭരണം പിടിക്കാൻ പ്രതിപക്ഷത്തിന്റെ കരുനീക്കം.ബിജെപിയെ ഒപ്പം കൂട്ടി തൃശ്ശൂര്‍ ഭരണം പിടിക്കും കരുനീക്കത്തിന് പിന്നിൽ പ്രതിപക്ഷനേതാവെന്നും സൂചന

Must Read

കൊച്ചി :ബിജെപിയെ ഒപ്പം കൂട്ടി തൃശൂർ ഭരണം പിടിക്കാൻ കോൺഗ്രസ് നീക്കം .നിലവിൽ കോൺഗ്രസിലെ പട്ടാള പിണക്കത്തിൽ നിന്നും ശ്രദ്ധതിരിക്കാനും കോൺഗ്രസ് പാർട്ടിയുടെ നിയന്ത്രണം തന്നിലേക്ക് കേന്ദ്രീകരിക്കാനും കോര്‍പ്പറേഷനില്‍ നിന്നും എല്‍ഡിഎഫിനെ പുറത്താക്കി ഭരണം പിടിക്കാനും കരുനീക്കം നടത്തുന്നത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ആണെന്നാണ് പുറത്ത് വരുന്നത്.കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണം നയിക്കുന്ന മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരേ അവിശ്വാസത്തിന് കോണ്‍ഗ്രസിന്റെ നോട്ടീസ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

25 പേരാണ് ഇടതുപക്ഷത്തിനുള്ളത്. കോണ്‍ഗ്രസിന് 24 പേരും. ബിജെപിക്ക് ആറംഗങ്ങളുമുണ്ട്. തിരുവില്വാമലയില്‍ കോണ്‍ഗ്രസിനൊപ്പംകൂടി ഭരണത്തെ അട്ടിമറിച്ചതിന് പ്രതികാരം വീട്ടാന്‍ കാത്തിരിക്കുന്ന ബിജെപി കോര്‍പ്പറേഷനില്‍ അവിശ്വാസത്തെ പിന്തുണച്ചാല്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമാകും. തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയം ഈ മാസം 15നാണ് ചര്‍ച്ചക്കെടുക്കുക.

അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനായുള്ള കത്ത് ഡിസിസി ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷനേതാവുമായ രാജന്‍ പല്ലന്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാറിന് കൈമാറി. പ്രതിപക്ഷാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഡിസിസി ഓഫീസില്‍ കഴിഞ്ഞ ദിവസം കൗണ്‍സിലര്‍മാരുടെയും ഡിസിസി ഭാരവാഹികളുടെയും യോഗം ചേര്‍ന്നാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.

55 അംഗങ്ങളുള്ള കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ എല്‍ഡിഎഫ് ഭരണം നടത്തുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന അവസ്ഥയില്‍ ഭരണകക്ഷിയിലേക്ക് കോണ്‍ഗ്രസ് വിമതനായ എംകെ വര്‍ഗീസും സ്വതന്ത്രനായ സിപി പോളിയുമെത്തുകയായിരുന്നു. ഇതോടെ മേയര്‍ പദവി എംകെ വര്‍ഗീസിന് നല്‍കി.

 

Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പ്രഹരം! ഇടതുപക്ഷം 5 സീറ്റുകൾ പിടിച്ചെടുത്തു !ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം.എന്‍ഡിഎ-3;യുഡിഎഫ്-10

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരം .കയ്യിലുണ്ടായിരുന്ന 4 സീറ്റുകൾ യുഡിഎഫിന് നഷ്ട്ടമായി .ഇടതുമുന്നണിക്ക് നേട്ടം ഉപതിരഞ്ഞെടുപ്പ് നടന്ന...

More Articles Like This