മനുഷ്യന്‍ ചന്ദ്രനില്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങി, മലയാളി ഇപ്പോഴും തട്ടത്തില്‍ തട്ടി നില്‍ക്കുന്നു; പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

Must Read

പൂഞ്ഞാര്‍: സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ വിവാദം കത്തുമ്പോള്‍ പ്രതികരണവുമായി ജനപക്ഷം പാര്‍ട്ടി നേതാവ് ഷോണ്‍ ജോര്‍ജ്. മനുഷ്യന്‍ ചന്ദ്രനില്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയെന്നും മലയാളി ഇപ്പോഴും തട്ടത്തില്‍ തട്ടി നില്‍ക്കുകയാണെന്നും ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. എന്ന് നേരം വെളുക്കുവോ എന്തോ എന്ന ചോദ്യവും ഷോണ്‍ ജോര്‍ജ് ഉന്നയിച്ചു. അതേസമയം, അനില്‍കുമാറിന്റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ തളളിയെങ്കിലും മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാമര്‍ശം അനവസരത്തിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എങ്ങനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റിയെന്നും തിരുത്തേണ്ട സാഹചര്യം വന്നുവെന്നും പരിശോധിക്കണം. തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല. ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്. ഇന്ത്യ മുന്നണിയില്‍ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാന്‍ പാടില്ലാത്ത നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This