വെറും കടലാസ് പുലിയായ ഗവര്‍ണറെ ഭയക്കേണ്ടതില്ല. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരന്‍

Must Read

തിരുവനന്തപുരം: ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറരുത് എന്ന് കെ മുരളീധരന്‍ എം.പി. ഗവര്‍ണറുടെ അനാവശ്യ നിര്‍ദേശങ്ങള്‍ തള്ളിക്കളയാനുള്ള ഗഡ്സ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണമെന്നും മുരളീധരന്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി രംഗത്ത് നടത്തിയത്. ആവശ്യമുള്ളതിലും ഇല്ലാത്തതിലും ഗവർണ്ണർ ഇടപെടുകയാണ്. നിര്‍ദേശങ്ങള്‍ അദ്ദേഹത്തിന് മുന്നോട്ടുവെക്കാം, പക്ഷേ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടേണ്ടെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം ആരെയൊക്കെ മാതൃകയാക്കണം എന്ന് പറയേണ്ടത് ഗവര്‍ണര്‍ അല്ല. അദ്ദേഹത്തെ ഇതിനെല്ലാം ആരാണ് ചുമതലപ്പെടുത്തിയതെന്നും മുരളീധരന്‍ ചോദിച്ചു.

ഗവര്‍ണര്‍ക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരും രംഗത്ത് വന്നരുന്നു. ആരെ മാതൃകയാക്കായിലും ആരിഫ് മുഹമ്മദ് ഖാനെ മാതൃകയാക്കില്ലെന്നാണ് സതീശന്‍ പറഞ്ഞത്. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേരളം ഒന്നടങ്കം ആവശ്യപ്പെടണമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

അനാവശ്യമായി ഇടപെടല്‍ നടത്തി ഗവര്‍ണര്‍ സ്വയം താഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പേഴ്‌സണല്‍സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതില്‍ യുഡിഎഫ് എതിരല്ല. ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. വെറും കടലാസ് പുലിയായ ഗവര്‍ണറെ ഭയക്കേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.

പെന്‍ഷന്‍ വിഷയത്തില്‍ എന്തെങ്കിലും ഭേദഗതി കൊണ്ടുവരുന്നുവെങ്കില്‍ അത് നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുമായി ആലോചിച്ച് നടപ്പിലാക്കാം. എന്നാല്‍ അത് ഗവര്‍ണറുടെ നിര്‍ദേശങ്ങളെ ഭയന്നിട്ട് ആകരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി ഓം ബിർല. ഇൻഡ്യ’യുടെ സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് അരയും തലയും മുറുക്കി പ്രതിപക്ഷം, ചരിത്രത്തിൽ ആദ്യം

ന്യുഡൽഹി : ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല ഉടൻ നാമനിർദേശ പത്രിക നൽകും. ബിജെപി തീരുമാനം സഖ്യകക്ഷികളെ...

More Articles Like This