കാണ്‍പൂർ: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്പി സഖ്യം നേടുന്ന സീറ്റുകളുടെ എണ്ണം 300 സീറ്റുകൾ കടക്കുമെന്ന് ശിവ്പാൽ യാദവ്. എസ്പി സഖ്യത്തിന്റെ വിജയം ഉറപ്പെന്നും സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ അമ്മാവനും പ്രഗതിഷീൽ സമാജ്‌വാദി പാർട്ടി തലവനുമാണ് ശിവ്പാൽ സിംഗ് യാദവ് പറഞ്ഞു.
ബി ജെ പി നേതാക്കള്‍ ഇപ്പോള്‍ പല അവകാശവാദങ്ങളും നടത്തുമെങ്കിലും ഫല പ്രഖ്യാപന ദിവസം അവർ യാഥാർത്ഥ്യം തിരിച്ചറിയുമെന്നും ശിവപാൽ സിംഗ് യാദവ് അഭിപ്രായപ്പെട്ടു.
സമീപത്തുള്ള എല്ലാ സീറ്റുകളിലും എസ്പി സഖ്യം വിജയിക്കും. ബി ജെ പി ശ്രമിക്കും പക്ഷേ ഒന്നും ചെയ്യാനാകില്ല. ഫലം പ്രഖ്യാപിക്കുന്ന മാർച്ച് 10ന് ബിജെപി യാഥാർത്ഥ്യം അറിയും. ഇറ്റാവ ജില്ലയിലെ ജസ്വന്ത്‌നഗർ സീറ്റിൽ നിന്നാണ് ശിവപാൽ യാദവ് മത്സരിക്കുന്നത്.
ജസ്വന്ത് നഗറിൽ ബി ജെ പി സ്ഥാനാർത്ഥി പരാജയപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഇതേ സീറ്റിൽ നിന്ന് അഞ്ച് തവണ എം എൽ എയായ യാദവ് അഭിപ്രായപ്പെട്ടു. ജസ്വന്ത്‌നഗർ സീറ്റിൽ നിന്ന് എനിക്ക് എല്ലായ്പ്പോഴും നല്ല തോതില്‍ വോട്ട് ലഭിച്ചു. 2012 ൽ എനിക്ക് 1,33,000 വോട്ടുകൾ ലഭിച്ചു, 2017 ൽ അത് 1,26,000 വോട്ടുകളായിരുന്നു.
ഇപ്പോൾ അവർ ദുർബലനായ ഒരു സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്ന്, ഞാൻ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭൂരിപക്ഷവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഖിലേഷ് യാദവും ബി ജെപി യുടെ എസ്പി സിംഗ് ബാഗേലും തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന കർഹാൽ നിയമസഭാ സീറ്റിനെക്കുറിച്ചും ശിവപാൽ വാചാലനായി. കർഹാലിലെയും ജസ്വന്ത്‌നഗർ അസംബ്ലി സീറ്റിലെയും വോട്ടർമാർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരേയൊരു പൂർത്തീകരണം മാത്രമാണ്. വോട്ടർമാർ ഇരു മണ്ഡലങ്ങളിലും ബി ജെ പിയെ പരാജയപ്പെടുത്തയും തങ്ങള്‍ക്ക് വിജയം നല്‍കുമെന്നും ശിവ്പാല്‍ കൂട്ടിച്ചേർത്തു.
ഞാൻ അഖിലേഷിനെ ഒരു മികച്ച നേതാവായി കണക്കാക്കുന്നു. 2022 ൽ അദ്ദേഹത്തെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാക്കാനും ബി ജെ പിയെ തുടച്ചുനീക്കാനുമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ സഖ്യം പ്രഖ്യാപിച്ച ദിവസം തന്നെ ബി ജെ പി പിരിമുറുക്കത്തിലായി. പടിഞ്ഞാറൻ യുപിയിൽ 50 മുതൽ 58 സീറ്റുകളും സെൻട്രൽ യുപിയിൽ 45 മുതൽ 50 സീറ്റുകളും വരെ ഞങ്ങൾ നേടുമെന്നും ശിവ്പാല്‍ കൂട്ടിച്ചേർത്തു.
വികസനത്തിനായി ബി ജെ പി ഒന്നും ചെയ്തിട്ടില്ല. റോഡ് മുതൽ പാലങ്ങൾ വരെ, അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉണ്ടാക്കിയതാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ഒരു മുന്നേറ്റവും ഉണ്ടാവാത്തതിനാണ് വോട്ടർ അസന്തുഷ്ടരാണ്. പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ അഴിമതിയോ ആകട്ടെ പ്രശ്‌നങ്ങൾ മാത്രമേ വർദ്ധിച്ചിട്ടുള്ളൂ. ബിജെപിക്ക് ഹിന്ദു-മുസ്ലിം രാഷ്ട്രീയമാണ് വേണ്ടത്, അവർക്ക് വികസനത്തിൽ താൽപ്പര്യമില്ല.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു മതേതര രാജ്യമാണ് ഇന്ത്യ. അത് ഹിന്ദുവോ മുസ്ലീമോ സിഖോ ക്രിസ്ത്യനോ ആകട്ടെ, എല്ലാവർക്കും അവരവരുടെ ക്ഷേത്രങ്ങളിൽ ആരാധന നടത്താൻ അവകാശമുണ്ടെന്നും ശിവ്പാല്‍ അഭിപ്രായപ്പെട്ടു.
2016-ൽ അമ്മാവനും മരുമക്കളും തമ്മിൽ തർക്കമുണ്ടാവുകയും, ശിവ്‌പാൽ യാദവ് എസ് പിയിൽ നിന്ന് പുറത്തുപോകുകയും പി എസ് പി എന്ന സ്വന്തം പാർട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് ശിവ്പാല്‍ എസ് പിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. അഖിലേഷിന് എപ്പോഴും എന്റെ അനുഗ്രഹം ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.