മുഖ്യനും ഗവര്‍ണര്‍ക്കുമെതിരെ തുറന്നടിച്ച് കെ മുരളീധരന്‍ എംപി. ഗവര്‍ണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നുവെന്ന് കെ മുരളീധരന്‍. രണ്ടു കൂട്ടരും പീലാത്തോസാകാന്‍ ഒത്തു കളിക്കുന്നുവെന്നും പരസ്പരം കൈ കഴുകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹരി എസ് കര്‍ത്തയുടെ കാര്യത്തിലും ഇതുണ്ടായി. ഈ നിയമനം പഞ്ചാബിലും ബംഗാളിലും നടക്കില്ല. കേരളത്തില്‍ അവിശുദ്ധ കൂട്ടുകെട്ടാണ്. ഗവര്‍ണര്‍ പരിധിയില്‍ വരാത്ത കാര്യങ്ങള്‍ പറയുന്നു. ആര്‍എസ്എസ് പ്രതിനിധിയായ ഗവര്‍ണറും കമ്യൂണിസ്റ്റ് പ്രതിനിധിയായ മുഖ്യമന്ത്രിയും ഒത്തു കളിക്കുന്നു. ഗവര്‍ണര്‍ പദവിക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തോടായിരുന്നു പാര്‍ലമെന്റംഗത്തിന്റെ പ്രതികരണം. ഏകീകൃത സിവില്‍ കോഡ് ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യാത്ത വിഷയമാണ്.
ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ കെ മുരളീധരന്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിനോട് നീതി കാണിച്ചില്ലെങ്കില്‍ യുഡിഎഫ് ശക്തമായ നിലപാടെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.