കെ പി സി സി പ്രസിഡന്റ് ആയതുകൊണ്ട് തന്തക്ക് പിറക്കാഴിക പറയരുത് എന്ന് പറയാൻ പറ്റുമോന്ന് എംഎം മണി.ധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് സുധാകരൻ

Must Read

ആലപ്പുഴ | ധീരജിന്റെ കൊലപാതകത്തെ ന്യായീകരിച്ച് വീണ്ടും സുധാകരൻ .ധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിലാപ യാത്ര നടക്കുമ്പോള്‍ സിപിഎം മുതിര്‍ന്ന നേതാവ് എം എ ബേബി ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ധീരജ് മരിച്ചശേഷം കണ്ണൂരില്‍ രക്തസാക്ഷി മണ്ഡപം പണിയാന്‍ ഭൂമി വാങ്ങാനാണ് സിപിഎമ്മുകാര്‍ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ക്ക് താല്‍പര്യം.സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോള്‍ പോലീസിന് അനക്കമില്ല

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധീരജ് വധത്തില്‍ ഗൂഢാലോചനയില്ലെന്ന ജില്ലാ പൊലീസ് മേധാവിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുധാകരന്‍ ധീരജിന്റെ കൊലപാതകത്തെ പ്രതിരോധിക്കുന്നത്.താന്‍ വന്നതിനുശേഷം കൊലപാതകം ആസൂത്രണം ചെയ്യുന്നു എന്നത് വാസ്തവ വിരുദ്ധമാണെന്നും സിപിഐഎം നേതാക്കളുടെ പ്രസ്താവന അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

പൊലീസ് പോലും കൊലപാതകം ആസൂത്രിതമല്ലെന്നാണ് പറയുന്നത്. എന്നിട്ടും കെ.പി.സി.സി ആസൂത്രണം ചെയ്ത കൊലപാതകമെന്ന് പറയുന്നവര്‍ക്ക് തലക്ക് സുഖമില്ല, പൊലീസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് സിപിഐഎമ്മിന്റെ ശ്രമം. എംഎം മണിയടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തുന്നു. മുന്‍പില്ലാത്ത വിധം കെഎസ്.യു എഞ്ചിനീയറിംഗ് കോളജില്‍ കരുത്ത് കാട്ടി വിജയം ഉറപ്പിച്ച ഘട്ടത്തില്‍ അത് തടയാനായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ അക്രമ പരമ്പരയാണ് ക്യാമ്പസില്‍ നടന്നതെന്നും സുധാകരന്‍ ആരോപിച്ചു.

അതേസമയം ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍.ധീരജിനൊപ്പം കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഭിജിത്തിൻ്റെയും അമലിൻ്റെയും പ്രതികരണം കൈരളി ന്യൂസിന് ലഭിച്ചു. അക്രമം കൊലപാതകം ലക്ഷ്യമിട്ട് തന്നെയെന്ന് അഭിജിത്ത് പറഞ്ഞു.ധീരജിനെ കൊലപ്പെടുത്തിയത് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളാണ്.

സംഭവം വിദ്യാർത്ഥി സംഘർഷത്തിൻ്റെ ഭാഗമല്ല.ക്യാമ്പസിനകത്ത് വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ആക്രമണം പ്രകോപനം കൂടാതെയായിരുന്നു.കുത്തുന്നതിന് മുൻപ് തങ്ങളെ മർദിച്ചു. കുത്തേറ്റ് ധീരജ് നിലത്ത് വീണു പോയി. കുത്തിയത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണെന്നും സംഭവം ആകസ്മികമല്ലെന്നും വിദ്യാർഥികൾ പ്രതികരിച്ചു.

അതേസമയം, കെ.സുധാകരന്‍ കൊലയെ ന്യായീകരിക്കുകയും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കൊലയാളികളെ പോലും നാണിപ്പിക്കുന്ന പ്രചരണമാണ് സുധാകരനും അനുയായികളും നടത്തുന്നത്. കേരളത്തില്‍ വ്യാപകമായ അക്രമം നടത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്നും സനോജ് ആരോപിച്ചു.

അതിനിടെ സുധാകരന്റെ പ്രതികരണത്തിനെതിരെ എംഎം മാണിയും രംഗത്ത് വന്നു .കെ പി സി സി പ്രസിഡന്റ് ആയതുകൊണ്ട് തന്തക്ക് പിറക്കാഴിക പറയരുത് എന്ന് പറയാൻ പറ്റുമോ എന്ന് മാണി ചോദിച്ചു .

Latest News

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ.മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും...

More Articles Like This