കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ്; നാമനിര്‍ദേശ പത്രിക നല്‍കാന്‍ നീക്കം.അടൂർ പ്രകാശിനും ഇളവ്

Must Read

കണ്ണൂർ :.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരിൽ കെ സുധാകരന് മാത്രം ഇളവ് നല്‍കുന്ന കാര്യം ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയതിനാലാണ് അനുനയിപ്പിക്കാൻ നീക്കം നടക്കുന്നത്. അതിനിടെ കേരളാ ഹൗസിലെത്തി സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങി. ഇന്ന് തന്നെ നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റും. നാമനിര്‍ദേശ പത്രിക നല്‍കാന്‍ നീക്കം തുടങ്ങി. പാര്‍ലമെന്റില്‍ നിന്നും നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റും വാങ്ങും. ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് ശേഷമാകും സുധാകരന്‍ ഇനി വാര്‍ത്താസമ്മേളനം നടത്തുക.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തത്കാലം വാർത്ത സമ്മേളനം നടത്തരുതെന്ന ഹൈക്കമാൻറിൻറെ അഭ്യർത്ഥന സുധാകരൻ അംഗീകരിച്ചു. കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്. സുധാകരനും അടൂർ പ്രകാശും നാമനിർദേശ പത്രിക നൽകാൻ ഒരുക്കം തുടങ്ങി.

എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആദ്യ തീരുമാനം. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ പട്ടിക ഇന്നലെ പുറത്തിറങ്ങിയത്. തർക്കം കടുത്തതോടെ തിരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേയ്ക്ക് നീട്ടി.

കണ്ണൂരും കോന്നിയും ഒഴിച്ചിട്ട് രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് ഇറക്കിയേക്കും എന്നാണ് വിവരം. അതേസമയം, ബാക്കിയുള്ള നാൽപത് സീറ്റിലും ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിമാർ മത്സരിക്കണോ എന്നത് ഹൈക്കമാൻഡ് തീരുമാനിച്ച് അറിയിക്കും. ഒരു പ്രശ്നവും ഇല്ലാതെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരൻ അനുയായികളുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പേരാവൂരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. ‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. ‘കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന്‍ അനുകൂലികളുടെ പ്രകടനം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This