ഒരു തെറ്റും ചെയ്തിട്ടില്ല; അതിജീവിതയെ തനിക്കറിയില്ല; മാഷേന്നു വിളിക്കാന്‍ നാണം തോന്നുന്നു; എംവി ഗോവിന്ദനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെ സുധാകരന്‍

Must Read

കണ്ണൂര്‍: മോന്‍സന്‍ കേസിലെ പരാമര്‍ശത്തില്‍ എംവി ഗോവിന്ദനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മനുഷ്യത്വമുള്ള, സംസ്‌കാരമുള്ള, സാംസ്‌കാരിക നിലവാരമുള്ള നേതാക്കളുണ്ടെങ്കില്‍ പാര്‍ട്ടിക്കകത്തെങ്കിലും ഇതിനെതിരെ പ്രതികരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമാകണം. താനുമായി ഒരു ബന്ധവുമില്ലാത്ത കുറേ ചെറുപ്പക്കാന്‍ തന്നെ കേസില്‍ക്കുടുക്കാന്‍ നടത്തുന്ന ശ്രമം കണ്ടപ്പോള്‍ അന്നേ ആശങ്കയുണ്ടായിരുന്നു. ഞാന്‍ അവരെയോ, അവര്‍ എന്നെയോ കണ്ടിട്ടില്ല. ഞങ്ങള്‍ തമ്മില്‍ ലോഹ്യമോ വൈരാഗ്യമോ ഇല്ല. ഒരിക്കല്‍ മോന്‍സന്റെ വീട്ടില്‍ വെച്ച്, അവിടെയുള്ള സോഫയില്‍ ഇരുന്ന ചെറുപ്പക്കാരില്‍ ചിലര്‍ പരാതിക്കാരില്‍പ്പെട്ടതാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.

ഇതിനു പിന്നില്‍ സിപിഎമ്മാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഒരു ഭരണകൂടം ഇതുപോലെ തരംതാണ് നെറികെട്ട പ്രവര്‍ത്തനം നടത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിന് ഇങ്ങനെ തോന്നുമോ. കെട്ടുകഥയുണ്ടാക്കി പൊതുരംഗത്തുള്ള ഒരാളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണ്. ഗോവിന്ദന്‍ മാഷ് എന്ത് അസംബന്ധമാണ് പറഞ്ഞത്.

എംവി ഗോവിന്ദനെ മാഷ് എന്ന് വിളിക്കാന്‍ നാണം തോന്നുന്നു. കായികാധ്യാപകനാണല്ലോ, ഗോളായാലും ഇല്ലെങ്കിലും ബോളടിക്കാമല്ലോ. അദ്ദേഹത്തിന്റെ കളി അതാണെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ, അത്രയുമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മോന്‍സന്‍ കേസിലെ അതിജീവിതയെ തനിക്കറിയില്ല. തനിക്കെതിരെയുള്ള നീക്കത്തിന് കാലം മറുപടി നല്‍കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This