വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി കരിന്തളം കോളേജില്‍ ജോലി; കെ വിദ്യ വീണ്ടും അറസ്റ്റില്‍

Must Read

കാസര്‍കോട്: വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ. വിദ്യ വീണ്ടും അറസ്റ്റില്‍. കരിന്തള്ളം ഗവ. കോളേജിന്റെ പരാതിയില്‍ നീലേശ്വരം പൊലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വിദ്യ അഗളി പൊലീസിന് നല്‍കിയ മൊഴി വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു എന്നാണ് വിവരം.

കരിന്തള്ളം ഗവ. കോളേജില്‍ പ്രവേശനത്തിന് നല്‍കിയ രേഖ ഉണ്ടാക്കിയത് സ്വന്തം മൊബൈല്‍ ഫോണില്‍ നിന്നാണെന്നായിരുന്നു വിദ്യയുടെ മൊഴി. മറ്റാരുടേയും സഹായത്തോടെയല്ലെന്നും രേഖ നിര്‍മിച്ചതെന്നും, വ്യാജ രേഖയുടെ അസല്‍ നശിപ്പിച്ചെന്നും വിദ്യ മൊഴി നല്‍കി. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കി കരിന്തളം ഗവ. കോളേജില്‍ ജോലി തേടിയെന്നാണ് കേസ്. കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വ്യാജ രേഖ ഹാജരാക്കി ഒരു വര്‍ഷം വിദ്യ കരിന്തളം ഗവ. കോളേജില്‍ ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം കോളേജില്‍ സമര്‍പ്പിച്ചിരുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This