കർണാടകയിൽ പ്രതിസന്ധി! മുഖ്യമന്ത്രിയെ ഡൽഹിയിൽ നിന്നും കെട്ടിയിറക്കും.സ്ഥിരം ഗ്രുപ്പ് പോരുമായി നേതൃത്വം.സമവായമില്ലാത്ത പ്രതിസന്ധി.സിദ്ധരാമയ്യയുമായി ഭിന്നതകളില്ലയെന്ന് ഡികെ

Must Read

ബെം​ഗളൂരു: കർണാടകയിൽ പ്രതിസന്ധി രൂക്ഷം.മുഖ്യമന്ത്രി ആരാണെന്ന തീരുമാനം ഉണ്ടാക്കാനാകാതെ കോൺഗ്രസ്. കേന്ദ്ര നേതൃത്വത്തിന്റെ കെടുകാര്യസ്ഥത ഭരണം കിട്ടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ പ്രതിസന്ധി. ഇക്കാര്യത്തിൽ ദില്ലിയിലാകും തീരുമാനമുണ്ടാകുക എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തിനായി ഡി കെ ശിവകുമാർ കരുനീക്കം ശക്തമാക്കിയതോടെയാണ് ഇത്. ഇന്നത്തെ നിയമസഭ കക്ഷി യോ​ഗത്തിൽ സമവായമുണ്ടാകില്ലെന്ന് ഉറപ്പായതോടെ ഹൈക്കമാന്റ് മൂന്ന് നിരീക്ഷകരെ സംസ്ഥാനത്ത് ചുമതലപ്പെടുത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുശീൽ കുമാർ ഷിണ്ടെ, ജിതേന്ദ്ര സിംഗ്‌, ദീപക്‌ ബാബറിയ എന്നിവർ വൈകിട്ടോടെ ബെം​ഗളൂരുവിലെത്തും. കർണാടകത്തിൽ മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം കുറഞ്ഞത് രണ്ടോ മൂന്നോ ദിവസം നീളാൻ സാധ്യതയുണ്ട്. തീരുമാനം പ്രഖ്യാപിക്കുന്നത് ദില്ലിയിൽ തന്നെ ആയിരിക്കും എന്നാണ് ഒടുവിൽ പുറത്തുവരുന്ന സൂചനകളും. ഇന്ന് വൈകുന്നേരം 5.30 നാണ് കോൺ​ഗ്രസ് പാർലമെന്ററി പാർട്ടിയുടെ യോ​ഗം ചേരുക.

മുതിർന്ന നേതാക്കൾക്ക് സുപ്രധാന വകുപ്പുകൾ നൽകി മന്ത്രിസഭ രൂപീകരണത്തിൽ തർക്കങ്ങൾ ഇല്ലാതാക്കാനാണ് പാർട്ടിയുടെ തീരുമാനം. മലയാളികളായ കെ ജെ ജോർജ്, യു ടി ഖാദർ, എൻ എ ഹാരിസ് എന്നിവർ മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കാമെന്നാണ് സൂചന. മുഖ്യമന്ത്രി പദത്തിൽ ആരെ നിയമിക്കണമെന്ന് തീരുമാനമായാൽ ഉടൻ മന്ത്രിമാരെ പ്രഖ്യാപിക്കും. കെ ജെ ജോർജ് ഇത്തവണയും സുപ്രധാന വകുപ്പ് കൈകാര്യം ചെയ്തേക്കുമെന്നാണ് വിവരം.

തീരദേശ കർണാടകയിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചതാണ് യു ടി ഖാദറിനെ മന്ത്രിസഭയിലേക്ക് പരി​ഗണിക്കാനുളള ഘടകം. ശിവാജി ന​ഗറിലെ എംഎൽഎ റിസ്വാൻ അർഷദ് മന്ത്രിസഭയിലെ യുവമുഖമാവും. ബിജെപി വിട്ട് കോൺ​ഗ്രസിലെത്തിയ ലക്ഷ്മൺ സാവഡിയും മന്ത്രിസഭയിൽ ഇടം നേടും. 92-ാം വയസിലും വിജയം നേടിയ ഷാമന്നൂർ ശിവശങ്കരപ്പയോ അദ്ദേഹത്തിന്റെ മകൻ എസ് എസ് മല്ലാകാർജുനോക്കൊ നറുക്ക് വീണേക്കും. ബെൽ​ഗാവി റൂറലിൽ നിന്ന് വിജയിച്ച ലക്ഷ്മി ഹെബ്ബാൾക്കർ വനിത മന്ത്രിയായി ഇടം നേടും. ഗാന്ധിനഗറിൽ നിന്ന് നേരിയ വിജയം നേടിയ മുൻ പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും മന്ത്രിസഭയിൽ ഇടം നേടിയേക്കും.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചന. തര്‍ക്കമില്ലാതെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ന്ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ബെംഗളൂരുവില്‍ നേതാക്കളുമായി കൂടിയാലോചന നടത്തി.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയാണെങ്കില്‍ ഡി കെ ശിവകുമാര്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകും. അവസാന ടേം മുഖ്യമന്ത്രി പദവും ശിവകുമാറിന് ലഭിക്കും. ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യവുമായി അനുകൂലികള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ വിജയിച്ച 136 പേരും ഇന്നലെ രാത്രിയോടെ ബെംഗളൂരുവില്‍ എത്തി. അതിനിടയില്‍ എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സോണിയ ഗാന്ധിയെ കാണാന്‍ ന്യൂഡല്‍ഹിക്ക് തിരിച്ചു.

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This