ഓൾഡ് മൈസൂരും പിടിക്കും! കർണാടകയിൽ വമ്പൻ ഭൂരിപക്ഷം ഉണ്ടാക്കാൻ അമിത് ഷാ.കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ പിടിച്ചെടുക്കും.

Must Read

ബെംഗളൂരു : 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വമ്പൻ ഭൂരിപക്ഷത്തിൽ തിരിച്ചു വരും .ഭരണം നിലനിർത്താനാണ് സമ്പൂർണ്ണ ആധിപത്യം നിലനിർത്താൻ ബിജെപി നീക്കം ശക്തമായി രാഷ്ട്രീയ തന്ത്ര ശാലിയായ അമിത് ഷാ പുതിയ നീക്കങ്ങൾ തുടങ്ങി .ബിജെപി ദുർബലമായ പ്രദേശങ്ങളിൽ കോൺഗ്രസ് ശക്തമായിടത്ത് തേരോട്ടം നടത്താനുള്ള മാസ്റ്റർ പ്ലാനുകൾ നടത്തിക്കഴിഞ്ഞു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെഡി(എസ്)ന്റെയും കോൺഗ്രസിന്റെയും പരമ്പരാഗത ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ചുവടുറപ്പിക്കാൻ ആണ് ബിജെപി ശ്രമം . 2019 ൽ ഒരു ജെഡി(എസ്) നേതാവ് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് മേഖലയിൽ പാർട്ടിക്ക് ആദ്യ വിജയം ലഭിച്ചത്. വെള്ളിയാഴ്ച, മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) മേധാവിയുമായ എച്ച്‌.ഡി.ദേവെഗൗഡയുമായി വേദി പങ്കിട്ട അമിത് ഷാ, ഓൾഡ് മൈസൂരു മേഖലയുടെ ഭാഗമായ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിൽ 14 ലക്ഷം ലീറ്റർ പാൽ സംസ്‌കരിക്കാൻ ശേഷിയുള്ള ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്തിരുന്നു. മാണ്ഡ്യയിൽ ഏഴ് നിയമസഭാ സീറ്റുകളുണ്ട്. ആറ് സീറ്റിൽ ജെഡി(എസ്)ഉം ഒരു സീറ്റിൽ ബിജെപിയുമാണ്.

മാണ്ഡ്യയിൽ ബിജെപിയുടെ സങ്കൽപ യാത്ര’യ്ക്കിടെ അയോധ്യ രാമക്ഷേത്ര നിർമാണം, കേദർനാഥ്, ബദരീനാഥ്, കാശി വിശ്വനാഥ് ക്ഷേത്രങ്ങളുടെ വികസനം എന്നിവ എടുത്തുകാട്ടിയ അമിത് ഷാ, ഇത്തവണ മാണ്ഡ്യയിലും മൈസൂരുവിലും താമര വിരിയുമെന്നും ബിജെപി ഭൂരിപക്ഷം നേടുമെന്നും പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് ജയിച്ചാൽ അത് ‘ഡൽഹിയുടെ എടിഎം’ ആകുമെന്നും ജനതാദള്‍ (സെക്കുലർ) ജയിച്ചാൽ അത് ‘ഫാമിലി എടിഎം’ ആകുമെന്നും അദ്ദേഹം പരിഹസിച്ചു.

ലിംഗായത്തുകൾ കഴിഞ്ഞാൽ, സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വോട്ട് ബാങ്കായ വൊക്കലിഗ സമുദായത്തിന്റെ ഹൃദയഭൂമിയാണ് ഓൾഡ് മൈസൂർ മേഖല. മാണ്ഡ്യ, മൈസൂരു, ഹാസൻ, തുംകുരു, ചാമരാജനഗർ, ബംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപൂർ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. ആദിചുഞ്ചനഗിരി മഠത്തിലെ മഠാധിപതി നിർമലാനന്ദനാഥ സ്വാമിയെ അമിത് ഷാ സന്ദർശിച്ചിരുന്നു. ഓൾഡ് മൈസൂർ മേഖലയില്‍ സ്വാധീനമുള്ള മഠത്തിന് വൊക്കലിഗ സമുദായവുമായും സ്വാധീനമുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി, കെ.എസ്.ഈശ്വരപ്പ, രമേഷ് ജാർക്കിഹോളി തുടങ്ങിയ ‘അസംതൃപ്തരായ’ ബിജെപി എംഎൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുമതി നൽകി. തിരഞ്ഞെടുപ്പ് മേയിൽ നടന്നേക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബിജെപി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, ദേശീയ സെക്രട്ടറി സി.ടി.രവി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This