സംസ്ഥാനത്ത് ഭരണതുടർച്ച ഉണ്ടാകുമെന്ന് ബിജെപി.കോൺഗ്രസ് പ്രതീക്ഷകൾ തെറ്റും, ആംബുലൻസ് തയ്യാറാകൂയെന്ന് ബി.ജെ.പി

Must Read

മൈസൂർ : കോൺഗ്രസ് പാർട്ടിയുടെ അവസാന വിധിയെഴുത്തായിരിക്കും കർണാടക .ഇവിടെ പരാജയപ്പെട്ടാൽ ഇന്ത്യയിൽ കോൺഗ്രസ് ഇല്ലാതാകും .കർണാടക വിധിയെഴുത്തിന് പിന്നാലെ സംസ്ഥാനത്ത് ഭരണതുടർച്ച ഉണ്ടാകുമെന്ന് ബിജെപി. ഓരോ എക്സിറ്റ് പോൾ പ്രവചനങ്ങളും വ്യത്യസ്ത കണക്കുകൾ കാണിക്കുന്നുണ്ടെങ്കിലും, ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എക്സിറ്റ് പോൾ പ്രവചനം തെറ്റിയാൽ മുൻകരുതലെന്ന നിലയിൽ കോൺഗ്രസ് ആംബുലൻസുകൾ സജ്ജമായി വയ്ക്കണമെന്ന് അമിത് മാളവ്യ പരിഹസിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എക്സിറ്റ് പോൾ ഫലങ്ങൾ 100 ശതമാനം കൃത്യമല്ല. ഏജൻസികളും ചാനലുകളും വ്യത്യസ്‌ത കണക്കുകളാണ് നൽകുന്നതെന്നും, ഒന്നും ഒരുപോലെയല്ലെന്നും കർണാടക മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കൃത്യമായ ഫലങ്ങൾക്കായി മെയ് 13 വരെ കാത്തിരിക്കണം. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“ഇതാ ഒരു മുന്നറിയിപ്പ്: ഇവ എക്സിറ്റ് പോളുകളാണ്, യഥാർത്ഥ ഫലങ്ങളല്ല. പ്രവചനം തെറ്റാണെങ്കിൽ, ആംബുലൻസ് ആവശ്യമായി വരും. ബിജെപി അധികാരത്തിൽ തുടരാനുള്ള എല്ലാ സാധ്യതയുമുണ്ട്. വോട്ടിംഗ് ശതമാനത്തിലോ ഗ്രൗണ്ടിലോ കോൺഗ്രസിന് അനുകൂലമായ റിപ്പോർട്ടുകളൊന്നുമില്ല. അതിനാൽ വിശ്രമിക്കുക! ഒരു ദീർഘനിശ്വാസം എടുത്ത് 13-ന് കാത്തിരിക്കുക”- മറ്റ് പാർട്ടികളെക്കാൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ പരാമർശിച്ച് ബിജെപിയുടെ അമിത് മാളവ്യ പറഞ്ഞു.

തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. 224 അംഗ നിയമസഭയിൽ കോണ്‍ഗ്രസ് പാർട്ടി 141 സീറ്റുകളെങ്കിലും നേടുമെന്നും ബിജെപി 60-ൽ താഴെ മണ്ഡലങ്ങളിലേക്ക് ചുരുങ്ങുമെന്നുമാണ് പി സി സി പ്രസിഡന്റ് ഡികെ ശിവകുമാർ തിരഞ്ഞെടുപ്പ് ദിവസം അവകാശപ്പെട്ടത്. അധിക എക്സിറ്റ് പോള്‍ പ്രവചനങ്ങളും തൂക്ക് സഭയ്കുള്ള സാധ്യതകള്‍ തുറന്ന് വിടുന്നുവെന്നതും ശ്രദ്ധേയമാണ്.

113 എന്നകേവല ഭൂരിപക്ഷ സംഖ്യ മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ സർക്കാർ രൂപീകരിക്കുക കോണ്‍ഗ്രസിനെ സംബന്ധിച്ച് ബുദ്ധിമുട്ട് ഏറിയതായിരിക്കും. അഞ്ച് എക്‌സിറ്റ് പോളുകൾ കർണാടകയിൽ തൂക്കു നിയമസഭയാണ് പ്രവചിക്കുന്നത്. അതായത് ജെ ഡി എസ് ഇത്തവണയും കിങ് മേക്കർ കളിച്ചേക്കും. എന്നാൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കാമെന്ന് മറ്റ് ചിലർ പറുന്നു.

ന്യൂസ് 18 സർവേ പ്രകാരം കോൺഗ്രസിന് 99-109 സീറ്റുകളും ബിജെപിക്ക് 88-98 സീറ്റുകളുമാണ് ലഭിക്കുക. ജെഡിഎസ് 21-26 സീറ്റുകൾ നേടിയേക്കും. ഇത്തവണ ഒരു മാറ്റത്തിനുള്ള മൂഡിലാണ് വോട്ടർമാർ എന്നാണ് പൊതുവെ അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. ഇന്ത്യ ടിവി-സിഎൻഎക്‌സ് സർവേ പ്രകാരം കോൺഗ്രസിന് 105 സീറ്റുകൾ ലഭിക്കുമെന്നും ബിജെപി 85 സീറ്റിൽ ഒതുങ്ങുമെന്നും സൂചിപ്പിക്കുന്ന. ജനതാദൾ സെക്യുലർ (എസ്) 32 സീറ്റും മറ്റുള്ളവർക്ക് രണ്ട് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പും അതിന് മുമ്പ് നിർണ്ണായക നിയമസഭ തിരഞ്ഞെടുപ്പുകളും നടക്കാനിരിക്കുന്നതിനാല്‍ കർണാടകയിലെ വിജയം കോണ്‍ഗ്രസിനും നിർണ്ണായകമാണ്. കർണാടകയില്‍ അധികാരം പിടിച്ചാല്‍ അത് കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. മറിച്ച് പരാജയമാണെങ്കില്‍ അത് കോണ്‍ഗ്രസ് പാർട്ടിയെ സാരമായി ബാധിക്കുകയും ചെയ്യും.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This