ഭര്‍ത്താവിന് അസൂയ; കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു;ദാമ്പത്യ ജീവിതത്തിലെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് കേറ്റ്

Must Read

ടൈറ്റാനിക് എന്ന ചിത്രത്തിലൂടെയാണ് കേറ്റ് വിന്‍സ്ലെറ്റ് ലോകമെമ്പാടും ആരാധകരുള്ള താരമായി മാറുന്നത്. 1997 ലായിരുന്നു കേറ്റും ഡികാപ്രിയോയും റോസും ജാക്കുമായി എത്തിയ ടൈറ്റാനിക് പുറത്തിറങ്ങുന്നത്. ചിത്രം ലോക സിനിമയിലെ തന്നെ എക്കാലത്തേയും മഹത്തായ വിജയങ്ങളിലൊന്നാവുകയും കേറ്റ് സൂപ്പര്‍ നായികയായി മാറുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊട്ടടുത്ത വര്‍ഷമാണ് കേറ്റ് സംവിധായകന്‍ ജിം ത്രെപ്ലെറ്റനെ കണ്ടുമുട്ടുന്നത്. ആ വര്‍ഷം തന്നെ കേറ്റും ജിമ്മും വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഈ വിവാഹം കേറ്റിന് നല്ല ഓര്‍മ്മകള്‍ ആയിരുന്നില്ല സമ്മാനിച്ചത്. 2001 ല്‍ ഇരുവരും പിരിയുകയായിരുന്നു. കേറ്റിനും ജിമ്മിലും മിയ എന്നൊരു മകളുമുണ്ട്. വിവാഹ മോചന ശേഷം നല്‍കിയൊരു അഭിമുഖത്തിലാണ് തന്റെ ദാമ്പത്യ ജീവിതത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് കേറ്റ് മനസ് തുറക്കുന്നത്. ”മിയയുടെ അച്ഛനുമായുള്ള എന്റെ ദാമ്പത്യം ഒരു ദുരന്തമായിരുന്നു. വിവാഹത്തിന്റെ അവസാനത്തെ ഒന്നര വര്‍ഷം ഞാന്‍ തീര്‍ത്തും വ്യത്യസ്തയായൊരു വ്യക്തിയായി മാറുകയായിരുന്നു” എന്നാണ് കേറ്റ് പറഞ്ഞത്. ”ഞാന്‍ വീട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമെല്ലാം അകന്നു. ഞാന്‍ വേറൊരു ആളായി മാറുകയായിരുന്നു” എന്നും കേറ്റ് പറഞ്ഞു. വിവാഹ ശേഷം താന്‍ മാനസികമായി തകരുക മാത്രമല്ല, താന്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്യുന്നതിലേക്കും എത്തിയെന്നാണ് കേറ്റ് പറയുന്നത്. അതിനെല്ലാം കാരണം ഭര്‍ത്താവ് ജിം ആയിരുന്നുവെന്നാണ് കേറ്റ് പറയുന്നത്. ”ഞാന്‍ പ്രശസ്തയാകുന്നത് ജിമ്മിന് ഇഷ്ടമായിരുന്നില്ല. അതിനാല്‍ ഞാന്‍ ചെറിയ റോളുകള്‍ നോക്കാന്‍ തുടങ്ങി” എന്നാണ് കേറ്റ് പറയുന്നത്. ”എനിക്ക് ആവേശം തോന്നിയ തിരക്കഥകള്‍ വായിച്ച ശേഷം അദ്ദേഹം അവയെ താഴ്ത്തി സംസാരിക്കുമായിരുന്നു. ഇത് നിനക്ക് ചേരുന്നതല്ലെന്ന് പറയും” കേറ്റ് പറയുന്നു. ഇതോടെ തനിക്ക് തന്റെ തന്നെ പ്രേരണകളില്‍ വിശ്വാസം നഷ്ടമായെന്നാണ് കേറ്റ് പറയുന്നത്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This