അജ്മാന്‍: കായംകുളം സ്വദേശി ഹൃദയാഘാതം മൂലം അജ്മാനില്‍ നിര്യാതനായി. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം ശാസ്താവിന്റെ തെക്കേടത്ത് ഹിജാസ് (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വ്യാഴാഴ്ച്ച വൈകീട്ട് അജ്മാന്‍ ജറഫിലെ താമസ കെട്ടിടത്തിന് താഴെ സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പിതാവ്: മുഹമ്മദ് സാലി. മാതാവ്: നബീസ കുഞ്ഞു നസീമ. ഭാര്യ: സുമയ്യ. മക്കള്‍: മറിയം, അരശ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.