കണ്ണൂർ : കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ കിയ ഈ ദുൻ പൊന്നോണം 2022 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണം ഈദ് ആഘോഷ പരിപാടിയുടെപ്രോഗ്രം കൺവീനർ അജിത്ത് പൊയിലുർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡൻ്റ് പുഷ്പ്പ രാജിൻ്റെ അദ്ധ്യക്ഷതയിൽ ,കുവൈറ്റിലെ സാമുഹിക സാംസ്ക്കാരിക രംഗത്തേ നിറസാന്നിദ്ധ്യമായ ശ്രീ മനോജ് മാവേലിക്കര ഉദ്ഘാടനം നിർവ്വഹിച്ചു.
സംഘടനയുടെ, അഡൈയ്സിറി മെമ്പർ സുശീല , സെക്രട്ടറി ശ്രീ ജെയ്സൺ ,വനിതചെയ്യർ പേഴ്സൺ വനജരാജൻ, മധു മാഹി എന്നിവർ സംസാരിച്ചു സംഘടനയുടെ ട്രഷറർ വിനോദ് നന്ദിയും പറഞ്ഞു. ആർട്ടിസ്റ്റും ചാരിറ്റി സെക്രട്ടറിയും ആയ സഹദേവൻ്റെ കരവിരുതിൻ തിർത്ത മനോഹര അത്തപൂക്കളവും വനിത വേദി പ്രവർത്തക പ്രസിതയും കൂട്ടരും ചേർന്ന് തിരുവാതിരക്കളിയും ,ഒപ്പനയും ,ഗാനമേളയും കൂട്ടികൾക്കായി മനോഹരമായ മത്സരങ്ങളും മറ്റു കലാപരിപാടികളും സ്വാദിഷ്ട്ടമായ ഇരുപത്തിനാലിലധികം വിഭവങ്ങൾ അടങ്ങുന്ന ഓണസദ്യയും ഒരുക്കി.
ഓണം ഈദ് ആഘോഷ പരിപാടിയിൽ ,KKPA യുടെ പ്രസിഡൻറ് ഷക്കിർ പുത്തൻപാലം , സാമുഹിക സാംസ്ക്കാരിക രംഗത്തേ നിറസാന്നിദ്യം പി.എം നായർ ,കൊല്ലം ജില്ല പ്രവാസിഅസോസിയേഷൻ സെക്രട്ടറി അലക്സ് എന്നിവർ പങ്കെടുത്തു .