ഒരു പെണ്ണൊക്കെ കഴിക്കേണ്ടേ ?തമിഴ് പെണ്‍കുട്ടിയെ കണ്ടെത്താം!!രാഹുലിന് കല്യാണം ആലോചിച്ച് സ്ത്രീ

Must Read

കോയമ്പത്തുർ : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു. കന്യാകുമാരി\യിൽ നിന്നുമാണ് സംഘം കേരളത്തിലെത്തിയത്. രാജ്യത്തിലെ വിവിധ വിഭാഗങ്ങളിലെ ജനങ്ങളുമായി സംവദിച്ചും അവരുടെ പ്രശ്‌നങ്ങല്‍ ചോദിച്ചറിഞ്ഞുമാണ് രാഹുലിന്റെ യാത്ര പുരോഗമിക്കുന്നത്. തമിഴ്‌നാട്ടില്‍ യാത്ര പുരോഗമിക്കുന്നതിനിടെ, മൂന്നാം ദിനത്തില്‍ മാര്‍ത്താണ്ഡത്തെ തൊഴിലാളികളുടെ കൂടെ രാഹുല്‍ സമയം ചെലവഴിച്ചിരുന്നു. ഇതിനിടെയുണ്ടായ രസകരമായ ഒരു സംഭവം ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുൽ ഗാന്ധിയോട് ‘പെണ്ണ് ആലോചിക്കട്ടെ?’ എന്ന് ഒരു സ്ത്രീ ചോദിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്യുന്നു.‘തമിഴ്നാടിനെ രാഹുല്‍ ഗാന്ധി ഏറെ സ്നേഹിക്കുന്നുവെന്ന് അറിയാം. ഒരു തമിഴ് പെണ്‍കുട്ടിയുമായി രാഹുലിന്‍റെ വിവാഹം നടത്താന്‍ തയാറാണ്, ആലോചിക്കട്ടെയെന്നായിരുന്നു സ്ത്രീയുടെ ചോദ്യം. രാഹുലിനെ ഈ ചോദ്യം വളരെ ചിരിപ്പിച്ചു. അത് ചിത്രം കണ്ടാല്‍ മനസിലാകും’, രമേശ് ട്വീറ്റ് ചെയ്തു.

എന്നാല്‍ രാഹുലിനെ ഈ ചോദ്യം വളരെ ചിരിപ്പിച്ചുവെന്നും അത് ചിത്രം കണ്ടാല്‍ മനസിലാകുമെന്നും ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്ന് പോകുന്നത്.തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്രകടന്ന് പോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും.

രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തില്‍ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍,കര്‍ഷകര്‍,യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

ഭാരത് ജോഡോ യാത്രയില്‍ മുന്നൂറ് പദയാത്രികരാണുള്ളത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ഒരുക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. 19 ദിവസം കേരളത്തിലൂടെ കടന്ന് പോകുന്ന യാത്ര വിജയിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ഒരുക്കിയിട്ടുള്ളത്. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വലിയ ജനപങ്കാളിത്തമാണ് കെ പി സി സി പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധവും ഗതാഗത തടസ്സം സൃഷ്ടിക്കാത്തവിധവും യാത്ര കടന്ന് പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ വരുത്താനാവശ്യമായ സഹകരണം സംസ്ഥാന പോലീസ് മേധാവിയോടും ജില്ലാ ഭരണാധികാരികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

യാത്ര കടന്ന് പോകുന്ന സ്ഥലങ്ങളും അതുമായി ബന്ധപ്പെട്ട ഗതാഗതനിയന്ത്രങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പൊതുജനത്തിന് ലഭ്യമാകുന്നതിന് ആവശ്യമായ മുന്‍കരുതലും നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ഭരണാധികളോടും പോലീസ് മേധാവികളോടും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കും.150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 നു സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

Latest News

സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതാണ്, മൃഗീയമായി മര്‍ദിച്ചു,കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു!സുഹൃത്തിന്റെ ഓഡിയോ പുറത്തുവിട്ടു! ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം

കല്‍പ്പറ്റ: സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഡീനിൻ്റെ വാദങ്ങൾ തള്ളി കുടുംബം രംഗത്ത് വന്നു . വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ്റെ മരണവിവരം അറിയിച്ചത്. ഡീനോ ഉദ്യോഗസ്ഥരോ വിവരം അറിയിച്ചിട്ടില്ല....

More Articles Like This