കേരളം വിധിയെഴുതുന്നു; കനത്ത പോളിങ് തുടരുന്നു, ഉച്ചവരെ 47.9%.എല്‍ഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങള്‍ ഉറപ്പുവരുത്തും; വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് എം വി ഗോവിന്ദന്‍

Must Read

കൊച്ചി: കേരളത്തിലെ 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചയ്ക്ക് 12 മണി വരെ 40 ശതമാനത്തിനും മുകളിലാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി
എ ന്‍ഡിഎയെയും രംഗത്തുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക് പ്രകാരം 47.9 ശതമാനമാണ് പോളിങ്. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

എല്‍ഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങള്‍ ഉറപ്പുവരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തളിപറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം വികസനത്തെക്കുറിച്ച് പറയാന്‍ കഴിയാത്തത്. വന്‍ ഭൂരിപക്ഷം നല്‍കി കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ കോണ്‍ഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. ബിജെപി കള്ള പണം ഉപയോഗിച്ച് വലിയ രീതിയില്‍ വോട്ട് വാങ്ങാന്‍ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാര്‍ത്ഥിക്കൊപ്പം പോയി പണം നല്‍കുന്നത് കേരളത്തില്‍ കേട്ടുകള്‍വി ഇല്ലാത്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

യുഡിഎഫിന് അനുകൂലമായ വലിയ കൊടുങ്കാറ്റ് ഉണ്ടാകുന്നു എന്ന പ്രതികരണം ലഭിക്കുന്നുണ്ടെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. ആറന്മുളയിലെ വോട്ടിംഗ് മെഷീനിലെ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് പ്രശ്നവും ആന്‍റോ ആന്‍റണി ചൂണ്ടികാട്ടി. എല്ലാ ബൂത്തിലും ഈ പ്രശ്നമുണ്ട്. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നത്. ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ആറന്മുളയിൽ മന്ത്രി വീണ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പോകും. മന്ത്രി പ്രവചിച്ച ഭൂരിപക്ഷം അബിൻ വർക്കിക്ക് ലഭിക്കും.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This