സൌജന്യ ഭക്ഷണക്കൂപ്പണ്‍ പദ്ധതിയായ നിറവുമായി കേരള ബാങ്ക്

Must Read

കൊച്ചി നഗരസഭയുമായി സഹകരിച്ച്‌ കേരള ബാങ്ക് എറണാകുളത്ത് നടപ്പാക്കുന്ന സൌജന്യ ഭക്ഷണക്കൂപ്പണ്‍ പദ്ധതിയായ നിറവ് മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കളേറെയുള്ളത് പശ്ചിമ കൊച്ചിയിലാണ്. ഇവിടെ നഗരസഭയുടെ സമൃദ്ധി @ കൊചചി ജനകീയ ഹോട്ടല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മേയര്‍ പറഞ്ഞു.

എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലില്‍ വച്ച്‌ നടന്ന ചടങ്ങില്‍ കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. പദ്ധതിക്കായി കേരള ബാങ്ക് സംഭാവന ചെയ്യിന്ന തുകയുടെ ചെക്ക് മേയര്‍ക്ക് കൈമാറി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിറവിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ബാങ്കിന്റെ നഗരത്തിലെ എറണാകുളം മെയിന്‍, എറണാകുളം ഈവനിംഗ്, മറൈന്‍ഡ്രൈവ്, കലൂര്‍ ഈവനിംഗ്, പാലാരിവട്ടം, മാര്‍ക്കറ്റ് റോജ് എന്നീ ശാഖകളില്‍ സൌജന്യ കൂപ്പണുകള്‍ ലഭ്യമാകും. കൂപ്പണ്‍ ഉപയോഗിച്ച്‌ നോര്‍ത്തിലെ സമൃദ്ധി @ കൊച്ചി ഹോട്ടലില്‍ നിന്ന് സൌജന്യ ഭക്ഷണം കഴിക്കാം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This