സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജിനും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിന് പുറമെ കൂടുതല്‍ കടമെടുക്കാനുള്ള അനുമതി നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് മുന്നില്‍ കേരളം സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം പരിഗണിച്ചുവേണം ബജറ്റിലെ പ്രഖ്യാപനങ്ങളെന്നതാണ് പ്രധാന ആവശ്യം. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം ഉയര്‍ത്തണം.
ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടണം. നികുതി വിഹിതം വെട്ടിക്കുറച്ചതുവഴി കേരളത്തിനുണ്ടായ നഷ്ടം നികത്തിതരണം. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
വീഡിയോ വാർത്ത :