ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുത്.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം.കെ കെ രമ

Must Read

കൊച്ചി :രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ കെ രമ എംഎല്‍എ. ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ പറഞ്ഞു .നിരപരാധി ആണെങ്കില്‍ ഇനിയും ജനപ്രതിനിധിയാകാന്‍ അവസരം ഉണ്ടാകുമല്ലോയെന്നും കെ പറഞ്ഞു. എം മുകേഷ് എംഎല്‍എയുടെ കാര്യത്തിലും തനിക്ക് ഇതേ നിലപാടാണെന്നും കെകെ രമ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുപോലെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ജനപ്രതിനിധികള്‍ ആ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടുക എന്നുള്ളതാണ് രീതി എന്ന അഭിപ്രായമാണുള്ളത്. തുടക്കം മുതല്‍ ഈയൊരു അഭിപ്രായം പറഞ്ഞയാളാണ് ഞാന്‍. രാഹുല്‍ വിഷയത്തില്‍ മാത്രമല്ല, മുകേഷ് എംഎല്‍എയുടെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണം നേരിടട്ടെ. ജനപ്രതിനിധികളാകാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാകുമല്ലോ. ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ സ്ഥാനത്ത് നിന്ന് രാജിവച്ച് അന്വേഷണം നേരിടണം കെ കെ രമ പറഞ്ഞു.

അതേസമയം, പത്ത് ദിവസമായി ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ ഇനിയും പൊലീസിന് സാധിച്ചിട്ടില്ല. ബെംഗളൂരു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. അറസ്റ്റ് വൈകുന്നതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. പൊലീസിന് രാഹുലിനെ കണ്ടെത്തനായില്ലെന്ന സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ അറസ്റ്റ് ചെയ്യുന്ന പതിവ് കേരളത്തിലില്ലെന്നും പറഞ്ഞു.

രണ്ടാമത്തെ കേസില്‍ മൊഴിയെടുക്കുന്നതിന് മുന്നോടിയുമായി പരാതിക്കാരിയുമായി എസ്‌ഐടി സംഘം ആശയവിനിമയം നടത്തി.. രണ്ട് ദിവസത്തിനുള്ളില്‍ മൊഴി രേഖപ്പെടുത്താനാണ് നീക്കം. വ്യക്തിഗത വിവരങ്ങള്‍ പരസ്യപ്പെടുമോ എന്ന ആശങ്ക എസ്‌ഐടി സംഘത്തോട് അതിജീവിത പങ്കുവെച്ചിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This