ശൈലജ ടീച്ചർ വീണ്ടും മന്ത്രിയാകുന്നു!!വീണ ജോർജ്‌ തെറിക്കും.സ്പീക്കർ എം ബി രാജേഷ് വിദ്യാഭാസ മന്ത്രിയാകും ! കോടിയേരി മാറുമ്പോൾ മന്ത്രിസഭയും അഴിച്ചുപണിയും!സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദനും ഇപി ജയരാജനും സാധ്യത

Must Read

തിരുവനന്തപുരം: ശൈലജ ടീച്ചർ വീണ്ടും മന്ത്രിയാകുന്നു!!ഒന്നാം പിണറായി സര്‍ക്കാരിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവെച്ച ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നു എന്ന് റിപ്പോർട്ടുകൾ. നിലവിലെ ആരോഗ്യമന്ത്രി ആയ വീണ ജോർജ്‌ തെറിക്കും.സ്പീക്കർ ആയ എംബി രാജേഷിനെ ആ സ്ഥാനത്ത് നിന്നും മാറ്റി പകരം വിദ്യാഭ്യാസ മന്ത്രിയാക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനാരോഗ്യത്തെ തുടർന്ന് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറുമ്പോ മാറുമ്പോൾ മന്ത്രിസഭയും അഴിച്ചുപണിയുകയാണ് ! സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദന്‍ എത്തിയേക്കാം. അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറുന്നതിനോടൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണിപ്പോൾ.

കോടിയേരി മാറുമ്പോൾ സെക്രട്ടറി ആകാൻ സാധ്യതകൾ ഇ .പി ജയരാജൻ , എകെ ബാലൻ പിന്നെ എം വി ഗോവിന്ദൻ എന്നിവരാണ് മുന്നിൽ നിൽക്കുന്ന പേരുകൾ . മുൻ ആക്ടിങ് സെക്രട്ടറി ആയിരുന്ന വിജയരാഘവൻ രാജ്യസഭാ എംപിയായതിനാൽ പരിഗണിക്കാൻ സാധ്യത കുറവാണ് വീണ ജോര്‍ജ് ഒഴിയുന്ന മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ നിയോഗിക്കാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദന്‍ വന്നാൽ നിലവിലെ മന്ത്രിസ്ഥാനം ഒഴിയും. ഈ മന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കുമെന്നതില്‍ നിലവില്‍ തീരുമാനമായില്ല.ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കും.

നിലവില്‍ സ്പീക്കറായ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും.സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഐഎം അന്വേഷിക്കുകയായിരുന്നു.

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം മന്ത്രിയെ നിയോഗിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന് നിലവില്‍ മന്ത്രിമാരില്ല. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഉള്‍പ്പെടെ നടക്കുന്നതിനാല്‍ തീരദേശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ മന്ത്രിയാക്കാനും സാധ്യതയേറെയാണ്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This