കോൺഗ്രസ്സിൽ ഇനി കൂട്ടക്കൊഴിഞ്ഞു പോക്കൽ!! രാഹുൽ ഗാന്ധി നടത്തേണ്ടത് ശവമഞ്ചയാത്രയെന്ന് ജയരാജൻ

Must Read

തിരുവനന്തപുരം: കോൺഗ്രസ്സിൽ ഇനി കൂട്ടക്കൊഴിഞ്ഞുപോക്കിന്റെ കാലമാണെന്നും മൃദുഹിന്ദുത്വനയവും കോർപ്പറേറ്റ് പാദസേവയും ഉപേക്ഷിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്നും സി പി എം നേതാവ് എം വി ജയരാജൻ പറഞ്ഞു. ഭാരത്‌ ജോഡോ പോലെയുള്ള ചെപ്പടി വിദ്യയല്ല, മതനിരപേക്ഷ നിലപാടും ജനപക്ഷ വികസന കാഴ്ചപ്പാടുമാണ് കോൺഗ്രസ്സിന് വേണ്ടതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എം വി ജയരാജൻ പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാ നബി ആസാദിന്റെ രാജിയിൽ പ്രതികരിച്ച് സോഷ്യൽ മീഡിയായിൽ കുറിച്ച പോസ്റ്റിലാണ് കോൺഗ്രസിനെ കടന്നാകാരമിച്ചത് .

പോസ്റ്റിന്റെ പൂർണരൂപം :

ശവമഞ്ച യാത്രയും ഭാരത് ജോഡോ യാത്രയും

‘ശവമഞ്ച യാത്രയും ഭാരത് ജോഡോ യാത്രയും അരനൂറ്റാണ്ടിലേറെക്കാലമായി കോൺഗ്രസ്സിനെ സേവിച്ച ഗുലാംനബി ആസാദും ഒരുകൂട്ടം നേതാക്കളും കോൺഗ്രസ് വിട്ടതോടെ ഭാരത്‌ജോഡോ യാത്രയല്ല, ശവമഞ്ച യാത്രയാണ് രാഹുൽ നടത്തേണ്ടതെന്ന് ചില കോൺഗ്രസ്സുകാരെങ്കിലും അടക്കം പറഞ്ഞുതുടങ്ങി. രാഹുൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലെത്തിയപ്പോൾ സ്തുതിപാഠകരാണ് പാർട്ടിയെ നയിക്കുന്നതെന്നും ഇപ്പോൾ പ്രഖ്യാപിച്ച സംഘടനാ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും അഞ്ച് പേജുള്ള രാജിക്കത്തിൽ ഗുലാംനബി വ്യക്തമാക്കുകയുണ്ടായി’.

‘ജി-23 ഗ്രൂപ്പിലെ കപിൽ സിബൽ ഉൾപ്പെടെ അരഡസൻ നേതാക്കൾ ഇതിനകം കോൺഗ്രസ് വിട്ടുകഴിഞ്ഞു. മറ്റുള്ളവരുടെ രാജിക്ക് ഗുലാംനബിയുടെ രാജി പ്രചോദനമാവുകയും ചെയ്യും.ജമ്മുവിൽ ഗുലാംനബിയുടെ ശവമഞ്ച യാത്ര നടത്തിയ കോൺഗ്രസ്സുകാരെ രാഹുൽ ഡൽഹിയിൽ സ്വീകരിക്കുകയുണ്ടായി എന്ന ആക്ഷേപം ഞെട്ടലുണ്ടാക്കുന്നു.

പരസ്പരം കാലുവാരുന്ന ശീലം പണ്ടേ കോൺഗ്രസ്സിലുണ്ട്. എന്നാൽ ഒരാളുടെ ജീവനുവേണ്ടി ദാഹിക്കുന്ന ആളുകളും ആ പാർട്ടിയിലുണ്ട് എന്ന അറിവ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു’.

‘കോൺഗ്രസ്സിൽ ഇനി കൂട്ടക്കൊഴിഞ്ഞുപോക്കിന്റെ കാലമാണ്. മൃദുഹിന്ദുത്വനയവും കോർപ്പറേറ്റ് പാദസേവയും ഉപേക്ഷിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ല. ഭാരത്‌ജോഡോ പോലെയുള്ള ചെപ്പടിവിദ്യയല്ല, മതനിരപേക്ഷ നിലപാടും ജനപക്ഷ വികസന കാഴ്ചപ്പാടുമാണ് കോൺഗ്രസ്സിന് വേണ്ടത്’, ജയരാജൻ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് മുതിർന്ന നേതാവായ ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്നും രാജിവെച്ചത്.

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിക്കൊണ്ടായിരുന്നു രാജി. അദ്ദേഹം ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കും. 14 ദിവസത്തിനുള്ളിൽ ജമ്മു കാശ്മീർ കേന്ദ്രീകരിച്ച് ഗുലാം നബി പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ജമ്മുവിലെ വിവിധ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയതായി ആസാദിന്റെ വിശ്വസ്തൻ ജി എം സറൂരി പറഞ്ഞു.

ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്നും സൂറി പറഞ്ഞു. നിലവിൽ എൻ ഡി എയിലേക്ക് ഇല്ലെന്ന് ഗുലാം നബി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം എൻ ഡി എയുമായി സഖ്യമുണ്ടിക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ഗുലാം നബി ആസാദ്.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This