‘ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങൾ ? അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരും’; കെ.കെ ശിവരാമൻ

Must Read

സിപിഐഎമ്മിന് പരോക്ഷ മറുപടിയുമായി സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കെ.കെ ശിവരാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

കഴിഞ്ഞദിവസം മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി ദൗത്യ സംഘത്തിനും ജില്ലാ ഭരണകൂടത്തിനും വലിയ തിരിച്ചടിയാണെന്ന പ്രചാരണം വസ്തുതകളുമായി പൊരുത്തപെടുന്നത് അല്ല, ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല, ഒരു കൃഷിയും നശിപ്പിച്ചിട്ടില്ല, ഭൂമി ഏറ്റെടുക്കല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്, പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം ഫലത്തില്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്, അഞ്ചേക്കറും നാലേക്കറും, 6 ഏക്കറും ക്കൈയേറിയ അവരാണോ പാവങ്ങള്‍ , അപ്പോള്‍ ടീസിന്‍ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയില്‍ വരും , സിംഗ് കണ്ടം കോളനിയിലെ ഒരു പാവപ്പെട്ടവരെയും ഒഴിപ്പിക്കുന്നതിനുള്ള നീക്കം നടത്തിയതായി അറിയില്ല ഒരു സെന്റ് രണ്ട് സെന്റ് മൂന്ന് സെന്റ്, സ്ഥലങ്ങളില്‍ കുട്ടില്‍ കെട്ടി താമസിക്കുന്നവരാണ് അവര്‍, പാവങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, വെള്ളൂര്‍കുന്നം കുടുംബക്കാരുടെയും, അവര്‍ക്കു വേണ്ടപ്പെട്ടവരുടെയും, കോണ്‍ഗ്രസ് നേതാക്കന്മാരുടെയും, കയ്യേറ്റ ഭൂമി ഒഴിപ്പിക്കുക തന്നെ വേണം, ജില്ലയുടെ മറ്റു ഭാഗങ്ങളിലുംനൂറുകണക്കിന് ഏക്കര്‍ ഭൂമി കൈയേറിയ വമ്പന്‍മാരുണ്ട്. ഇന്നലെ കോടതിയില്‍ നിന്നുണ്ടായത് താല്‍ക്കാലിക വിധി മാത്രമാണ്, കയ്യേറ്റം ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങളെ സംബന്ധിച്ച് ഹൈക്കോടതിയുടെ അന്തിമ വിധി എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം..

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This