ഉറക്കമുണരുമ്പോള്‍ തന്റെ വായില്‍ ചോര നിറഞ്ഞിരുന്നു; യുവതി മരുന്നു കുത്തിവച്ചു തന്റെ ആരോഗ്യം ക്ഷയിപ്പിക്കാന്‍ ശ്രമിച്ചു; ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പറയുന്നു

Must Read

കൊച്ചി: കലൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് തന്റെ ശരീരത്തില്‍ മരുന്നു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്നെന്ന് പ്രതി നൗഷിദ്. ബുധനാഴ്ച രാത്രിയാണ് ചങ്ങാനശേരി സ്വദേശിയായ രേഷ്മയെ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദ് കുത്തിക്കൊലപ്പെടുത്തിയത്. നൗഷിദ് പലതവണ യുവതിക്കൊപ്പം ഒരുമിച്ച് താമസിച്ചിരുന്നു. ഈ സമയത്തു പലപ്പോഴും യുവതി മരുന്നു കുത്തിവച്ചു തന്റെ ആരോഗ്യം ക്ഷയിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും പ്രതി മൊഴി നല്‍കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉറക്കമുണരുമ്പോള്‍ തന്റെ വായില്‍ ചോര നിറഞ്ഞിരുന്നതും ചില ശാരീരിക ന്യൂനതകള്‍ ഉണ്ടായതും ഈ കുത്തിവയ്പിന്റെ അനന്തര ഫലമാണെന്നാണു പ്രതി വിശ്വസിച്ചിരുന്നത്. നൗഷിദിനു ശാരീരികമായി ചില കുറവുകളുണ്ടെന്ന വിവരം യുവതി മറ്റൊരു പുരുഷ സുഹൃത്തുമായി പങ്കുവച്ചെന്ന സംശയവും വൈരാഗ്യം വളര്‍ത്തി.ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This