സിപിഎം സമ്മേളനത്തിൽ കോൺഗ്രസ്സിനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ ; വിവാദമായി കോടിയേരിയുടെ പ്രസ്താവന

Must Read

സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. കോൺഗ്രസ് തലപ്പത്ത് മതന്യൂനപക്ഷത്തിൽ നിന്ന് ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഏതെങ്കിലും മതന്യൂനപക്ഷ വിഭാഗത്തിൽ നിന്നാകുന്ന പതിവ് കോൺഗ്രസ് ഒഴിവാക്കിയത് രാഹുൽ ഗാന്ധി ജയ്പുർ റാലിയിൽ പ്രഖ്യാപിച്ച ഹിന്ദുത്വ വാദത്തിനു വേണ്ടിയാണോ എന്നും കോടിയേരി ചോദിച്ചു.

രാഹുലിന്റെ അന്നത്തെ പ്രസംഗത്തെയും കോടിയേരി വിമർശിച്ചു. ഹിന്ദുക്കൾ രാജ്യം ഭരിക്കണം എന്നാണ് രാഹുൽ അന്ന് പ്രസംഗിച്ചതെന്ന് കോടിയേരി പറഞ്ഞു.

ഹിന്ദു, ക്രിസ്ത്യൻ, മുസ്‍‌ലിം വിഭാഗങ്ങൾ ഉള്ള നാടാണു കേരളമെന്ന് പറഞ്ഞ കോടിയേരി, ന്യൂനപക്ഷ വിഭാഗം കോൺഗ്രസിൽ നിന്ന് അകലാൻ തുടങ്ങിയിരിക്കുന്നു എന്നും പറഞ്ഞു.

കോൺഗ്രസിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച കോടിയേരി ബിജെപിയെയും വെറുതെ വിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് എതിരായ നയം സ്വീകരിക്കുന്ന ബിജെപി നേതാക്കൾ കേരളത്തിൽ എത്തുമ്പോൾ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സന്ദർശിക്കാൻ നടക്കുന്നത് ഇരട്ടത്താപ്പാണെന്ന് കോടിയേരി പരിഹസിച്ചു.

 

Latest News

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ! വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ !

കോഴിക്കോട്: സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട്, ജില്ലകളിൽ...

More Articles Like This