ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ ദിലീപിനെ മൂടുകയാണ്. ഓരോ ദിവസവും ദിലീപ് കൂടുതൽ കുരുക്കിലാകുന്ന കാഴ്ചയാണ് കാണാനാകുന്നത്.
നടിയെ ആക്രമിച്ച കേസിൽ താരത്തിന് നേരെ നിരവധി ആരോപണങ്ങൾ ഉയർന്ന് കഴിഞ്ഞു. ഒട്ടനവധി പേരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ദിലീപിന് നേരെ ആരോപണനങ്ങളുമായി എത്തിയത്.
സംവിധായകനായ ബൈജു കൊട്ടാരക്കരയും ദിലീപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തന്നെ വധിക്കാൻ ദിലീപ് ക്വട്ടേഷൻ സംഘങ്ങളെ ഏൽപ്പിച്ചുവെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.
മാധ്യമ പ്രവർത്തകനായ നികേഷിനെയും വധിക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. വലിയൊരു ഗുണ്ടാ സംഘത്തെയാണ് ദിലീപ് എതിരാളികളെ കൊല്ലാനായി ഏൽപ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം.
എന്തും നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഒന്നിന് പിറകെ ഒന്നായി വരുന്ന ആരോപണങ്ങൾ ദിലീപിനെ കൂടുതൽ കുഴപ്പത്തിലാക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ശ്രമിച്ചു എന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യ ഹർജി സിംഗിൾ ബഞ്ച് നാളെ പരിഗണിക്കും. ചൊവ്വാഴ്ച വരെ ഈ കേസിൽ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് കോടതിയിൽ പോലീസ് അറിയിച്ചിട്ടുണ്ട്.