കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സർക്കാരാണ്, അല്ലാതെ പാർട്ടിയല്ല ; വിമർശനങ്ങൾക്ക് മറുപടിയുമായി കോടിയേരി

Must Read

കൊവിഡ് വ്യാപനത്തിടെ സിപിഎം സമ്മേളനങ്ങൾ സംഘടിപ്പിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമ്മേളനങ്ങളുള്ള ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയെന്ന വിമർശനമുയർന്നതോടെയാണ് വിശദീകരണവുമായി കോടിയേരി എത്തിയത്.

കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സർക്കാരാണെന്നും പാർട്ടി ഇടപെടലില്ലെന്നുമാണ് കോടിയേരി പറയുന്നത്.

കൊവിഡ് മാനദണ്ഡം പാലിച്ച് സ്ക്വാർഡും കാറ്റഗറിയും നിർണയിച്ചത് സർക്കാരാണ്. സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിന് വേണ്ടി സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിർണയത്തിലോ ഇടപെട്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎമ്മിന്റെ ആളുകൾക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം സിപിഎമ്മിനുണ്ടാകുമോ എന്നും കോടിയേരി ചോദിച്ചു. സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ മമ്മൂട്ടിക്ക് കൊവിഡ് വന്നത് എന്നും കോടിയേരി ചോദിച്ചു.

പ്രതിപക്ഷ നേതാവിനെയും കോടിയേരി വിമർശിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വസ്തുതതകൾ പഠിച്ച ശേഷം വേണം പ്രതികരിക്കാനെന്നും കോടിയേരി പറഞ്ഞു.

സിപിഎം ജില്ലാ സമ്മേളനങ്ങൾ എല്ലാ രീതിയിലുമുള്ള നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നത്. പ്രതിനിധികളുടെ എണ്ണം വെട്ടിച്ചുരുക്കി. 400 പ്രതിനിധികൾ പങ്കെടുക്കേണ്ടിടത്ത് 180 പ്രതിനിധികളാക്കി ചുരുക്കിയാണ് ഇപ്പോൾ നടക്കുന്ന സമ്മേളനങ്ങൾ നടത്തുന്നത് എന്നും കോടിയേരി പറഞ്ഞു.

കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. സിപിഎം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്.

ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർ​കോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. ഈ വിമർശനങ്ങൾക്കുള്ള മറുപടിയാണ് കോടിയേരി നൽകിയത്.

Latest News

സംരക്ഷണമൊരുക്കി മുഖ്യമന്ത്രി,എഡിജിപി തെറ്റുകാരനെങ്കിൽ ശക്തമായ നടപടിയെന്ന് എൽഡിഎഫ് കൺവീനർ.ഘടകകക്ഷികളുടെ ആവശ്യം തള്ളി പിണറായി.എഡിജിപിക്കെതിരെ നടപടിയില്ല

തിരുവനന്തപുരം:ഇടതു നേതാക്കളും സിപിഎം നേതാക്കളും എതിർത്തിട്ടും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി...

More Articles Like This